കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിപിഇ കിറ്റ് അഴിമതി; സർക്കാരിനോട് 9 ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ, 'ഉത്തരം കിട്ടണം'

Google Oneindia Malayalam News

കൊച്ചി: പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ അഴിമതിയാണ് കോവിഡ് കാലത്തെ കൊള്ളയെന്നും ചില ചോദ്യങ്ങൾക്ക് സർക്കാരിൽ നിന്നും ഉത്തരം കിട്ടേണ്ടതുണ്ടെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

1


1. 2014 ൽ പൂട്ടിപ്പോയ സാൻഫാർമ കമ്പനിയെ മൂന്നിരട്ടി വില അധികം ഈടാക്കി പിപിഇ കിറ്റ് വിതരണം നടത്തുവാൻ അങ്ങോട്ട് വിളിച്ച് വരുത്താൻ തീരുമാനിച്ചത് ആര് ? എന്തിന് ?
2. നിപ്പ സമയത്തും കോവിഡ് സമയത്തുമെല്ലാം 456 രൂപക്ക് സർക്കാരിന് പിപിഇ കിറ്റ് നൽകിയിട്ടുള്ള,അവൈലബിലിറ്റി ഇല്ലാ എന്ന് സർക്കാരിനോട് പറഞ്ഞിട്ടുമില്ലാത്ത കെയർ ഓൺ ഉൾപ്പടെ മൂന്ന് കമ്പനികൾ കുറഞ്ഞ വിലക്ക് നൽകാമെന്നേറ്റിട്ടും 1550 രൂപയുടെ പിപിഇ കിറ്റ് എന്തിന് വാങ്ങി ?

2


3. ക്വാളിറ്റി നോക്കാൻ മുഖ്യമന്ത്രി പറഞ്ഞു എന്ന് പറഞ്ഞ മുൻ മന്ത്രി എന്ത് കൊണ്ട് സാൻ ഫാർമയുടെ കാര്യത്തിൽ ഗുണനിലവാരം പരിശോധിക്കുവാൻ തയ്യാറാകാതെ ഒരു ദിവസം കൊണ്ട് ഓർഡർ പ്രോസസ്സ് ചെയ്തു ? സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന മഹിളാ അപ്പാരൽസ്‌ നൽകിയ ഓഫർ ടെക്ക്നിക്കൽ കമ്മിറ്റിയെ വെച്ച് തള്ളിക്കളഞ്ഞത് പോലുള്ള നടപടിക്രമങ്ങൾ എന്ത് കൊണ്ട് സാൻഫാർമയുടെ കാര്യത്തിൽ പിന്തുടർന്നില്ല.

3

4. ജീവൻ രക്ഷിക്കുവാൻ നിൽക്കുമ്പോൾ ഇതൊക്കെ നോക്കാവോ എന്ന് വൈകാരികമായി ചോദിക്കുമ്പോൾ തന്നെ മൂന്നിരട്ടി വില കൊടുത്ത് വാങ്ങുന്ന ഉല്പന്നങ്ങളുടെ കാര്യത്തിൽ ഒരു 'urgency clause' പോലും എന്ത് കൊണ്ട് വെച്ചില്ല ?
5. സ്റ്റോർ പർച്ചേയ്‌സ് മാനുവലിലെ ഇളവ് ഈ കരാറുകൾക്ക് ബാധകമല്ല എന്ന് ധനകാര്യ മന്ത്രി നിയമസഭയിൽ ഉത്തരം നൽകുമ്പോൾ ആർക്ക് വേണ്ടിയാണ് മൂന്നിരട്ടി വിലയിൽ സാൻഫാർമിനെ കൊണ്ട് വന്നത് ?

4

6.മതിയായ സ്റ്റോക്ക് ലഭിച്ചപ്പോഴാണ് സാൻഫാർമക്ക് ഓർഡർ കുറച്ചത് എന്ന് പറഞ്ഞ ശ്രീമതി K K ഷൈലജ മാർച്ച് 30നും 31നും ഇടയിൽ എത്ര സ്റ്റോക്ക് വന്നു എന്ന് വ്യക്തമാക്കാമൊ ?
7. നിയമപരമായി കൊടുക്കാവുന്ന മുൻ‌കൂർ തുക 50% ആണെന്നിരിക്കെ, ഈ ഓർഡറിന് മുഴുവൻ തുകയും മുൻ‌കൂർ ആയി നൽകുവാൻ ഫയലിൽ എഴുതിച്ചത് ആരുടെ നിർദ്ദേശമായിരുന്നു ?
8. ഓർഡർ വെട്ടിക്കുറച്ചപ്പോൾ ബാക്കി വന്ന തുക വകമാറ്റിയതിന് സർക്കാർ അനുമതി ഉണ്ടായിരുന്നോ ?

5

9.ഏഴ് രൂപക്കും എട്ട് രൂപക്കും ഗ്ലൗസ് കിട്ടുമെന്നിരിക്കെ 12.5 രൂപക്ക് കഴക്കൂട്ടത്തെ പച്ചച്ചക്കറി മാത്രം ഇറക്കുമതി ചെയ്ത കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ ഓർഡർ നൽകിയത് എന്തിന് ? അവർക്ക് സപ്ലൈ ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ 1 കോടി രൂപയിലധികം സർക്കാരിന് കിട്ടാനുള്ളത് എന്ത് കൊണ്ട് തിരിച്ച് കിട്ടുന്നില്ല ? ഇതിനേക്കാൾ കുറഞ്ഞ റേറ്റിൽ jacob scientifics , liberty med suppliers തുടങ്ങിയ ഏജൻസികൾ ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ സർക്കാരിന് ഗ്ലൗസ് നൽകിയില്ലേ ?
ഈ ചോദ്യങ്ങൾക്കൊന്നും ഇത് വരെ സർക്കാർ തൃപ്തികരമായ മറുപടി പറയുന്നില്ല.
യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും'

English summary
PPE kit issue; Shafi Parampil with 9 questions to the government, 'must get answers'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X