കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം ചോര്‍ത്തിയവനെ കണ്ടെത്തി, അറസ്റ്റ് ഉടന്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തായ സംഭവത്തില്‍ മുഖ്യ പ്രതിയെ കണ്ടെത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ആന്റിപൈറസി സെല്‍ എസ്.പി പ്രതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രതിയെ അറസ്റ്റ് ചെയ്യും.

തന്നെ തിരിച്ചറിഞ്ഞതായി പ്രതിക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അണിയറക്കാരെ അനാവശ്യമായി സംശയിക്കരുതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് പറഞ്ഞിരുന്നത്. ഒരുമാസത്തിലധികമായി പ്രേമത്തിനുവേണ്ടിയുള്ള അന്വേഷണം നടക്കുന്നു.

premam

ഇതിനിടെയില്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തും തിരുവനന്തപുരത്തെയും ചെന്നൈയിലെയും സ്റ്റുഡിയോകളിലും തെളിവെടുത്തു. അന്വേഷണത്തിനെതിരെ പല സംശങ്ങളും ഉയരുന്നതിനിടെയിലാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്ന് എസ്പി പ്രതീഷ്‌കുമാര്‍ പറഞ്ഞത്.

ചിത്രം വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചവരുടെ വിവരങ്ങളും കിട്ടിയിട്ടുണ്ട്. സംവിധായകനോ നിര്‍മ്മാതാവോ സെന്‍സറിനായി കോപ്പികള്‍ എത്തിക്കണമെന്നും പ്രതീഷ് കുമാര്‍ പറഞ്ഞു.

English summary
Police anti-piracy investigators have narrowed down the number of suspects in the Premam movie online piracy case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X