വോട്ട് തേടി മീരാകുമാർ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി തിരുവനന്തപുരത്ത്,എംഎൽമാരെ കാണും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാർ ജൂലായ് 2 ഞായറാഴ്ച തലസ്ഥാനത്തെത്തും. വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന മീരാകുമാർ തിങ്കളാഴ്ച രാവിലെയെ മടങ്ങുകയുള്ളു.

നടിക്കെതിരായ പരാമർശം; എസ്എൻ സ്വാമിക്കെതിരെ പോലീസ് കേസെടുത്തു,അജു വർഗീസിനെതിരെയും പരാതി...

തട്ടിയെടുത്തത് അരക്കോടിയോളം രൂപ, ആർഭാട ജീവിതം!കുന്ദംകുളം സ്വദേശിനിയായ 21കാരിയും കാമുകനും പിടിയിൽ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മീരാകുമാർ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിലെത്തുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനപ്രതിനിധികളെ നേരിട്ടു കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

meerakumar

കടയിൽ മാത്രമല്ല,കാവ്യാ മാധവന്റെ വീട്ടിലും പോലീസെത്തി!വില്ല പൂട്ടി എങ്ങോട്ട് പോയി?വനിതാ പോലീസുകാരും..

അതിനുശേഷം, തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായും, യുഡിഎഫ്, എൽഡിഎഫ് എംഎൽഎമാരുമായും മീരാകുമാർ കൂടിക്കാഴ്ച നടത്തും.തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് മീരാകുമാർ കേരളത്തിലെത്തുക.

തമിഴ്നാട്ടിലെത്തി വോട്ടഭ്യർത്ഥിച്ച മീരാകുമാർ, ഞായറാഴ്ച വൈകീട്ട് നാലരയോടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രതിരിക്കും. വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന അവർ, കേരളത്തിൽ വോട്ടഭ്യർത്ഥിച്ച ശേഷം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ഹൈദരാബാദിലേക്ക് പോകും.

English summary
president candidate meera kumar coming to kerala on sunday.
Please Wait while comments are loading...