കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിട തേയില കര്‍ഷകര്‍ക്ക് പ്രതീക്ഷ: പച്ചകൊളുന്തിന് വില ഉയര്‍ന്നു

Google Oneindia Malayalam News

മൂന്നാര്‍: ജില്ലയിലെ ചെറുകിട തേയില കര്‍ഷകര്‍ക്ക്് ഇതു പ്രതീക്ഷയുടെ സമയമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പച്ചകൊളുന്തിന് വിലകൂടിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നു. നിലവില്‍ കിലോയ്ക്ക് പതിനെട്ടു മുതല്‍ ഇരുപതു രൂപവരെയാണ് കിട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ കടുക്കുമ്പോള്‍ കൊളുന്ത് എടുക്കുന്നത് കുറവായിരുന്നു.ഈ കാലങ്ങളില്‍ പലപ്പോഴും പത്തുരൂപയില്‍ താഴെമാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളു.കഴിഞ്ഞ വര്‍ഷം അഞ്ചു രൂപമാത്രമായിരുന്നു കിലോയ്ക്ക് ലഭിച്ചിരുന്നതും.

വലിയ വിലയിടുവുണ്ടായതിനെ തുടര്‍ന്ന് പല മേഖലകളിലും കര്‍ഷകര്‍ കൊളുന്ത് വെട്ടി നശിപ്പിച്ചിരുന്നു. നിലവില്‍ കാലവസ്ഥ വ്യതിയാനം മൂലം ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വാസ വില ലഭിക്കുന്നതിനാല്‍ നഷ്ടം സംഭവിക്കില്ലെന്നാണ് മൂന്നാര്‍ മേഖലയിലെ ചെറുകിട കര്‍ഷകര്‍ പറയുന്നത്.ഇരുപത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പച്ചക്കൊളുന്തിന് ഈ വിലകിട്ടുന്നത്.

tea-leaves

പലപ്പോഴും വേനല്‍ കാലങ്ങളില്‍ ഉത്പാദനം കുറയുന്നതിനൊപ്പം വിലയും കുറയുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങള്‍ വന്‍കിട കമ്പിനികള്‍ മുതലാക്കുകയും ചെയ്തിരുന്നു.കൊളുന്തെടുക്കാതെയും വില നല്‍കാതെയും റ്റീ ബോര്‍ഡ് കമ്പിനികള്‍ നയം സ്വീകരിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു .മുന്‍ വര്‍ഷങ്ങളിലെല്ലാം ഭേതപ്പെട്ട വില ലഭിക്കുന്നതിന് ചെറുകിട കര്‍ഷകര്‍ പല ആവര്‍ത്തി റ്റി ബോര്‍ കമ്പികള്‍ക്ക് മുമ്പില്‍ സമരം ചെയ്തിരുന്നു. എന്തിരുന്നാലും ഇക്കുറി ഉത്പാദനം കുറഞ്ഞ സമയങ്ങളില്‍ വില ലഭിക്കുന്നതില്‍ ഏറെ സന്തോഷവും ആശ്വാസവും ജില്ലയിലെ ചെറുകിട കര്‍ഷകര്‍ക്കുണ്ട്.

English summary
price hike in raw green tea leaves- good season for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X