ഫാദര്‍ റോബിന് ഉന്നത ബന്ധം; രക്ഷപ്പെടുത്താന്‍ എല്ലാവരും ഇടപെട്ടു!! ഞെട്ടിക്കുന്ന കാര്യങ്ങള്‍..
നവജാത ശിശുവിനെ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും ശിശുക്ഷേമ സമിതി പാലിച്ചില്ലെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പുറത്താവുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഫാദറിനെ രക്ഷപ്പെടുത്താന്‍ ഉന്നതതല ഇടപെടലുകള്‍ നടന്നുവെന്നാണ് വിവരം. ഇതിനായി എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കണ്ണൂര്‍ പോലിസിനാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. നവജാത ശിശുവിനെ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും ശിശുക്ഷേമ സമിതി പാലിച്ചില്ലെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.

പെണ്‍കുട്ടി കണ്ണൂരിലെ ആശുപത്രിയിലാണ് പ്രസവിച്ചതെങ്കിലും കുഞ്ഞിനെ ഉടന്‍ വയനാട്ടിലെ വൈത്തിരി അനാഥാലായത്തിലേക്ക് മാറ്റുകയായിരുന്നു. ഇങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയത് കന്യാസ്ത്രീകളാണെന്ന് തെളിഞ്ഞു. നവജാത ശിശുവിനെ ഏറ്റെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ വയനാട്ടിലെ ശിശുക്ഷേമ സമിതിയും പാലിച്ചില്ലെന്നും പോലിസ് വെളിപ്പെടുത്തി.

ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവും ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവും ഇറക്കിയത് ഒരേ ദിവസം. യഥാര്‍ഥത്തില്‍ ശിശുവിനെ ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത് സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയാണ്. എന്നിട്ട് അന്വേഷണം നടത്തണം.

അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറക്കേണ്ടത്. ഇത് ദിവസങ്ങള്‍ വേണ്ടി വരുന്ന നടപടിക്രമങ്ങളാണ്. ഫാദര്‍ പീഡിപ്പിച്ച കേസില്‍ ഇതെല്ലാം അട്ടിമറിക്കപ്പൈട്ടു. എല്ലാം നടന്നത് മണിക്കൂറുള്‍ വ്യത്യാസത്തിലാണെന്ന് തെളിഞ്ഞു.

വയനാട് ശിശു ക്ഷേമ സമിതിയുടെ സിറ്റിങ് നടന്നത് കഴിഞ്ഞമാസം ഇരുപതിനാണ്. കുട്ടിയെ ഏറ്റെടുക്കാനുള്ള ഉത്തരവില്‍ സമിതി അംമഗമായ സിസ്റ്റര്‍ ബെറ്റി ഉത്തരവിട്ടതും അന്നാണ്. കുട്ടിയെ പാര്‍പ്പിക്കാനുള്ള ഉത്തരവില്‍ സമിതി ചെയര്മാന് ഫാദര്‍ തോമസ് ജോസഫ് തേരകം ഒപ്പുവച്ചതും അതേദിവസം തന്നെയാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പറ്റി അന്വേഷിക്കുകയോ അവരുടെ അവസ്ഥ പരിശോധിക്കുകയോ കൗണ്‍സലിങ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഫാദര്‍ റോബിനെ രക്ഷപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ച പ്രകാരം മനപ്പൂര്‍വമുള്ള ചില നീക്കങ്ങള്‍ നടന്നുവെന്നാണ് മനസിലാകുന്നത്.

വൈത്തിരിയിലേത് സര്‍ക്കാര്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമാണ്. സാങ്കേതിക നടപടിക്രമങ്ങളില്‍ ഇവര്‍ കാര്യമായ വീഴ്ചയാണ് വരുത്തിയത്. നവജാത ശിശുവിനെ കിട്ടിയാല്‍ 24 മണിക്കൂറിനകം ശിശുക്ഷേമ സമിതിയെ അറിയിക്കണം. അതും ഇവര്‍ ചെയ്തില്ല.

ദത്തെടുക്കല്‍ കേന്ദ്രം ഫാദര്‍ റോബിനെ രക്ഷപ്പെടുത്താനാണ് ഇത്തരം നീക്കങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കഴിഞ്ഞമാസം ഏഴിനാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ശിശു ക്ഷേമ സമിതിയില്‍ വിവരം അറിയിക്കുന്നത് 20നാണ്.

എന്നാല്‍ വയനാട് ശിശുക്ഷേമ സമിതി അധികൃതര്‍ പറയുന്നത് മറ്റൊന്നാണ്. 2016ലെ ബാലാവകാശ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായ എല്ലാ നടപടികളും തങ്ങള്‍ പാലിച്ചിട്ടുണ്ടെന്നാണ് അവരുടെ വാദം. 20നാണ് കുഞ്ഞിനെ തങ്ങള്‍ക്ക് ലഭിച്ചതെന്നും സമിതി അറിയിച്ചു.

അതേസമയം, പെണ്‍കുട്ടി പ്രസവിച്ചതോടെ പോലിസ് ഇടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്ന് ഫാദര്‍ റോബിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഭവം മൂടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പണവും വാഗ്ദാനം ചെയ്തു.

കാര്യങ്ങള്‍ കൈവിടുമെന്നത് മുന്‍കൂട്ടി കണ്ട ഫാദര്‍ രക്ഷപ്പെടാന്‍ വഴികള്‍ തേടിയുരന്നു. കാനഡയിലേക്ക് രക്ഷപ്പെടാനിയിരുന്നു ഇയാളുടെ പദ്ധതി. കാനഡയിലേക്ക് പോവുമെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഫാദര്‍ വിശ്വാസികളോട് പറഞ്ഞിരുന്നു.

ഇയാളെ പേരാവൂര്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് അങ്കമാലിക്കടുത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടികൂടിയത്. ഇയാള്‍ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഫാദറിന് സഹായം ചെയ്ത ആശുപത്രി അധികൃതര്‍ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും പോലിസ് കേസൈടുത്തിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications