ഇസ്രായേൽ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദി നൽകിയ സമ്മാനം കേരളത്തിൽ നിന്ന്! നെതന്യാഹു ശരിക്കും ഞെട്ടി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കരുതിവെച്ചത് അപൂർവ്വമായ സമ്മാനം. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മോദി നെതന്യാഹുവിന് അത് സമ്മാനിക്കുകയും ചെയ്തു.

ആലുവ പോലീസ് ക്ലബിൽ 4 മണിക്കൂർ നീണ്ടുനിന്ന യോഗം! ബി സന്ധ്യ എത്തിയില്ല! അറസ്റ്റിന് ഒരുങ്ങാൻ നിർദേശം?

ഇതാണോ കേരള മോഡൽ?കേരളത്തിന് അപമാനം! രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരിൽ പകുതിയിലധികവും കേരളത്തിൽ

ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് രേഖകളുടെ പകർപ്പാണ് മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. നെതന്യാഹുവിന് സമ്മാനിച്ച രണ്ട് രേഖകളും കേരളത്തിൽ നിന്നുള്ളതാണ്. 10ാം നൂറ്റാണ്ടിൽ ചെമ്പു ഫലകത്തിൽ എഴുതിയ സുപ്രധാന രേഖകളുടെ പകർപ്പാണ് മോദി നൽകിയ സമ്മാനം.

modigift

ഇന്ത്യയിലെ ജൂത നേതാവായിരുന്ന ജോസഫ് റബ്ബാന് പരമ്പരാഗതമായ രാജകീയ അവകാശങ്ങൾ നൽകി കൊണ്ട് ഹിന്ദു രാജാവായിരുന്ന ചേരമാൻ പെരുമാൾ നൽകിയ അധികാരപത്രമാണ് മോദി സമ്മാനിച്ച ഉപഹാരങ്ങളിൽ ആദ്യത്തേത്. കൊച്ചിൻ ജൂതന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന രേഖയാണിത്.

ചരിത്രപരമായ പ്രധാന്യമുള്ള ഈ അധികാരപത്രത്തിന്റെ പകർപ്പ് കൊച്ചി മട്ടാഞ്ചേരിയിലെ പരദേശി ജൂതപ്പള്ളിയുടെ സഹകരണത്തോടെയാണ് ലഭ്യമാക്കിയത്. ഇന്ത്യയിലെ ജുതമത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട വർഷങ്ങൾ പഴക്കമുള്ള രേഖകളാണ് മോദി സമ്മാനിച്ച രണ്ടാമത്തെ സമ്മാനം.

ജുതപ്പള്ളി അധികാരികൾക്ക് ഭൂമിയിലും നികുതിയിലും അവകാശങ്ങൾ നൽകി കൊണ്ട് പ്രാദേശിക ഹിന്ദു ഭരണാധികാരി നൽകിയ അധികാരപത്രത്തിന്റെ പകർപ്പാണിത്. ജുതമത വിശ്വാസികൾക്ക് വ്യാപാര രംഗത്തുണ്ടായിരുന്ന പ്രധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന അപൂർവ്വ രേഖകളാണിത്. തിരുവല്ലയിലെ മലങ്കര മാർത്തോമ്മ സിറിയൻ ചർച്ചിൽ നിന്നാണ് ഇത് ലഭിച്ചത്.

English summary
prime minister narendra modi gifts two sets of relics from kerala to netanyahu.
Please Wait while comments are loading...