ആര്‍ ശങ്കറിന്റെ 'ബിജെപി ബന്ധം' ഊന്നിപ്പറഞ്ഞ് മോദി
കൊല്ലം: മുന്‍ മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനും എസ്എന്‍ഡിപി മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ആര്‍ ശങ്കറും ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്ന് രൂപീകരിച്ച ഹിന്ദുമഹാമണ്ഡലത്തിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ആളായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണ് ബിജെപിക്കാര്‍ എന്നും മോദി പറഞ്ഞു.

ഹിന്ദു മഹാമണ്ഡലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്യമപ്രസാദ് മുഖര്‍ജിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം ശങ്കറിനെ സന്ദര്‍ശിച്ചിരുന്നു. ജനസംഘത്തില്‍ അംഗമല്ലാതിരുന്നിട്ടുകൂടി സംഘടനയുടെ യോഗത്തിലേയ്ക്ക് ആര്‍ ശങ്കറിനെ ശ്യാമപ്രസാദ് മുഖര്‍ജി ക്ഷണിച്ചിരുന്നുവെന്നും മോദി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം പൂവണിയണം എന്ന് ആഗ്രഹിയ്ക്കുകയും അതിന് വേണ്ടി ജീവിച്ച് മരിയ്ക്കുകയും ചെയ്ത വ്യക്തിയായിരുന്നു ആര്‍ ശങ്കര്‍. മരിച്ച് കാലമിത്രയായിട്ടും ആര്‍ ശങ്കര്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു എന്നും മോദി പറഞ്ഞു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ അതിരൂക്ഷമായി വിമര്‍ശിയ്ക്കാനും മോദി മറന്നില്ല. അധ്യക്ഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവം അര്‍ഹിയ്ക്കുന്നതാണെന്ന് മോദി പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications