കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് കേരളത്തിലാണെന്ന് നരേന്ദ്ര മോദി

  • By Siniya
Google Oneindia Malayalam News

തൃശ്ശൂര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി, എന്നാല്‍ കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു. കേരളത്തിലാണ് ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും മോദി പൊതുസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ മോദിയെ സ്വീകരിച്ചു. രണ്ടു ദിവസം പ്രധാനമന്ത്രി കേരളത്തിലുണ്ടാകും. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ വില്ലിങ്ഡന്‍ ദ്വീപിലെ ഐ എന്‍ എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് പ്രധനമന്ത്രി എത്തിയത്. തേക്കിന്‍ കാട് മൈതാനത്തില ബി ജെ പി പൊതു സമ്മേളനത്തിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. യോഗത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

പൂരങ്ങളുടെ നാട്ടില്‍ മോദി

പൂരങ്ങളുടെ നാട്ടില്‍ മോദി

പൂരങ്ങളുടെ നാട്ടില്‍ നടക്കുന്ന ബി ജെ പി പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി മോദി എത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കേരലത്തിലെത്തിയത്.

കേരളത്തില്‍ എത്താന്‍ വൈകി

കേരളത്തില്‍ എത്താന്‍ വൈകി

കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു.അതിന് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്ക് വെല്ലുവിളി

ബിജെപിക്ക് വെല്ലുവിളി

കേരളത്തില്‍ മാത്രമാണ് ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതെന്ന് പ്രധാനമന്ത്രി പൊതുസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല സന്ദര്‍ശനം

ശബരിമല സന്ദര്‍ശനം

ശബരിമല സന്ദര്‍ശനത്തോടു കൂടി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സന്ദര്‍ശനത്തിന് എത്തണമെന്നതിനാലാണ് മാറ്റിവച്ചതാണ്.

 രാഷ്ട്രീയ തൊട്ടുകൂടായ്മ

രാഷ്ട്രീയ തൊട്ടുകൂടായ്മ

കേരളത്തില്‍ നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജന്മം കൊണ്ടിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ നാട്ടില്‍ ഇപ്പോള്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയാണ് ഉള്ളതെന്നു മോദി പറഞ്ഞു.

 കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം കേരളത്തില്‍ ഉള്ളതു പോലെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ല.

 രാഷ്ട്രീയ നേതാക്കളെ അഭിനന്ദിക്കുന്നു

രാഷ്ട്രീയ നേതാക്കളെ അഭിനന്ദിക്കുന്നു

കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ അഭിനന്ദിക്കുന്നു. അധികാര സ്വപനവും വിജയ സ്വപ്‌നവും അകലെയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം നെഞ്ചേറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അവരുടെ നിശ്ചയദാര്‍ഢ്യം മാതൃകപരമാണ്.

ജനങ്ങളുടെ ചിന്തമാറുന്നു

ജനങ്ങളുടെ ചിന്തമാറുന്നു

ബി ജെപിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ പോവുകയാണ്. ജനങ്ങള്‍ മാറി ചിന്തിക്കുന്നണ്ട. അതിന്റെ സൂചനയാണ്. കേരളത്തില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൈവരിച്ച മുന്നേറ്റം .

 ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം

ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം

കൊച്ചിയിലെ പരിപാടികള്‍ക്കു ശേഷം പ്രധാനമന്ത്രി കൊല്ലത്തേക്ക് പുറപ്പെടും. മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യും. ഇതോടപ്പം തന്നെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റേഡിയത്തിന്റെ മന്ദിര സമര്‍പ്പണവും നിര്‍വഹിക്കും.

English summary
Prime minister reached in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X