സംസ്ഥാനത്ത് 18ന് സ്വകാര്യ ബസ് പണിമുടക്ക്; അടുത്ത മാസം 14 മുതല്‍ ബസ്സില്ല

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 18ന് ബസ് പണിമുടക്ക്. വെള്ളിയാഴ്ചത്തെ പണിമുടക്ക് സൂചനാ സമരമാണെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 14 മുതല്‍ ബസുകള്‍ ഓടില്ല. അനിശ്ചിതകാല സമരം തുടങ്ങുമെന്നും അസോസിയേഷന്‍ അറിയിച്ചു.

28

ഡീസല്‍ വില വര്‍ധിക്കുന്നു, സ്‌പെയര്‍പാട്‌സുകള്‍ക്ക് വില കൂടുന്നു, ജീവനക്കാരുടെ കൂലി ഉയരുന്നു. ഇതെല്ലാം കണക്കിലെടുത്ത് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. സാധാരണ ടിക്കറ്റിന്റെ 25 ശതമാനം വിദ്യാര്‍ഥികളില്‍ നിന്നു ഈടാക്കാന്‍ അനുമതി ലഭിക്കണം. ഇന്‍ഷ്വറന്‍സ് പ്രീമിയം 55 ശതമാനം വരെ കൂടിയ സാഹചര്യത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാനാകില്ലെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

റോഡ് നികുതി 23000 ആയിരുന്നു. ഇത് 31000 ആക്കി വര്‍ധിപ്പിച്ചു. ഈ വര്‍ധന പിന്‍വലിക്കണം. ജനുവരിയില്‍ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തിങ്കളാഴ്ച കളക്ട്രേറ്റ് ധര്‍ണ നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Private Bus strike on Augest 18
Please Wait while comments are loading...