മാന്യയില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കി; വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ പെരുവഴിയിലായി

  • Posted By:
Subscribe to Oneindia Malayalam

മാന്യ: മാന്യയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് രാവിലെ മിന്നല്‍ പണിമുടക്കി. വിദ്യാര്‍ത്ഥികളടക്കം നൂറു കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. റോഡ് കോണ്‍ക്രീറ്റ് ചെയ്യാനായി അടച്ചിട്ടതാണ് ബസ് ഡ്രൈവര്‍മാരെ പ്രകോപിതരാക്കിയത്. പകരം സ്‌കൂള്‍ മൈതാനത്ത് കൂടി റോഡ് ഉണ്ടാക്കിയിരുന്നു.

buses

എന്നാല്‍ കോണ്‍ട്രാക്ടര്‍ പറഞ്ഞത് കൊണ്ട് മാത്രം സ്‌കൂള്‍ ഗ്രൗണ്ടിലൂടെ ബസ് ഓടിക്കാന്‍ പറ്റില്ലെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ ആവശ്യപ്പെടുകയും സുരക്ഷയൊരുക്കുകയും വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെടുന്നു. നൂറു കണക്കിന് കുട്ടികള്‍ ഓടിക്കളിക്കുന്ന മൈതാനത്ത് കൂടി ബസ് ഓടിക്കുന്നത് അപകടത്തിന് വഴിവെച്ചേക്കാം. വടം കെട്ടി റോഡ് വേര്‍തിരിച്ച് സുരക്ഷയൊരുക്കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യാണ് മാന്യ ടൗണ്‍ വികസിപ്പിക്കുന്നതിനായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 25 ലക്ഷം രൂപ അനുവദിച്ചത്. 500 മീറ്ററാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്.

ഒരു ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മറുഭാഗത്ത് കൂടി വാഹനങ്ങള്‍ കടത്തി വിടാറുണ്ടെന്നും കരാറുകാരന്റെ എളുപ്പത്തിന് വേണ്ടി റോഡ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചിടുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. മിന്നല്‍ പണിമുടക്ക് മൂലം സ്‌കൂള്‍ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടിയത്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തി. കല്ല് വെച്ച് റോഡ് വേര്‍തിരിച്ച് മൈതാനത്ത് കൂടി ബസ് ഓടിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ഇതോടെ പണിമുടക്കില്‍ നിന്ന് ഡ്രൈവര്‍മാര്‍ പിന്തിരിഞ്ഞു.

English summary
private buses sudden stkrike in kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്