ഒരു സേവനവുമില്ലാതെ വീണയ്ക്കും കമ്പനിക്കും മാസപ്പടിയായി 1.72 കോടി രൂപ; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം. വീണ വിജയന് എതിരായ ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ സഭയില്‍ കത്തിക്കാനാണ് യു ഡി എഫ് നീക്കം. വീണ വിജയന് മൂന്ന് വര്‍ഷത്തിനിടെ സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി നല്കി ലഭിച്ചു എന്നാണ് കണ്ടെത്തല്‍.
സേവനം നല്‍കാതെ വീണക്ക് പണം നല്കി എന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് പറയുന്നത്. കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയാണ് വീണയ്ക്ക് പണം നല്‍കിയിരിക്കുന്നത്. എക്സാലോജിക് സൊല്യൂഷ്യന്‍സ് എന്ന വീണയുടെ സ്ഥാപനം ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര് സേവനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് സി എം ആര് എലുമായി കരാറുണ്ടാക്കിയിരുന്നു.

വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ ലഭിക്കാന്‍ 2016 ഡിസംബറിലും എക്സാലോജിക്കുമായി 2017 മാര്‍ച്ചിലുമാണ് കരാറുണ്ടാക്കിയിരുന്നത്. ഇത് പ്രകാരം കമ്പനി വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷവും നല്‍കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സേവനങ്ങളൊന്നും നല്‍കാതെ തന്നെ കരാര്‍പ്രകാരം മാസം തോറും പണം നല്കി എന്നാണ് പറയുന്നത്.
സി എം ആര് എല്‍ മാനേജിങ് ഡയറക്ടര്‍ എസ് എന്‍ ശശിധരന് കര്‍ത്താ ആദായനികുതി വകുപ്പിന് ഇത് സംബന്ധിച്ച മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സി എം ആര് എല്‍ വീണയ്ക്കും വീണയുടെ കമ്പനിക്കും പണം നല്‍കിയിരുന്നത് എന്ന് കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയത് എന്നാണ് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ദല്‍ഹി ബെഞ്ച് തീര്‍പ്പ് കല്പിച്ചിരിക്കുന്നത്.
മൊത്തം 1.72 കോടി രൂപയില്‍ വീണയ്ക്ക് 55 ലക്ഷം രൂപയും എക്സാലോജിക്കിന് 1.17 കോടി രൂപയും ലഭിച്ചു എന്നാണ് കണക്കുകള്‍. 2017-20 കാലയളവിലാണ് പണമിടപാട് നടന്നത് എന്നാണ് കണ്ടെത്തല്‍. ഈ പണം നിയമ വിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട തര്‍ക്ക പരിഹാര ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications