കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി യതീഷ് ചന്ദ്രയെ പൂട്ടാന്‍ പ്രിവിലേജ് കമ്മിറ്റി? തടവിലിടാന്‍ വരെ അധികാരം.. യതീഷ് വിയര്‍ക്കും

  • By Aami Madhu
Google Oneindia Malayalam News

നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിയുടെ പേരില്‍ എസ്പി യതീഷ് ചന്ദ്രയെ പറപ്പിക്കാനുള്ള എല്ലാ വഴികളും നോക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി അപമാനിച്ചെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയും കേരള സര്‍ക്കാരും എസ്പിക്ക് ക്ലീന്‍ ചീട്ട് നല്‍കി കഴിഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എസ്പിക്ക് എതിരെ നടപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന്‍റെ സഹായത്തോടെ എസ്പിക്കെതിരായി നടപടി സ്വീകരിക്കാനുളള നീക്കത്തിലാണ്. എസ്പിക്ക് എതിരായ നടപടി ചെറിയ രീതിയില്‍ ഒതുക്കേണ്ടെന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ ആവശ്യം.

തനിക്ക് നേരിട്ട അപമാനം മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തന്നെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് പരാതി നല്‍കിയിട്ടുമുണ്ട്. സംഭവത്തില്‍ പ്രിവിലേജ് കമ്മിറ്റി നടപടിയെടുക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 കാശ്മീരിലേക്ക് കയറ്റിവിടണം

കാശ്മീരിലേക്ക് കയറ്റിവിടണം

നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ വിടാതെ പിടികൂടുകയാണ് ബിജെപി. കെ സുരേന്ദ്രനും ശശികലയ്ക്കും നേരെ നടന്ന എസ്പി യതീഷ് ചന്ദ്രയുടെ നടപടി തന്നെ ബിജെപിക്ക് വേണ്ട വിധം സുഖിച്ചിട്ടില്ല. അതോടെ ഭക്തരെ അടിച്ചമര്‍ത്തുന്ന അഹങ്കാരിയായ എസ്പിയെ കാശ്മീരിലേക്ക് കയറ്റിവിടണമെന്നായിരുന്നു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

 പ്രോട്ടോകോള്‍ ലംഘിച്ചു

പ്രോട്ടോകോള്‍ ലംഘിച്ചു

അതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോടുള്ള എസ്പിയുടെ പരാക്രമം. പാര്‍ക്കിങ്ങിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പ്രോട്ടോകള്‍ മറികടന്ന് മന്ത്രിയോട് എസ്പി ചോദ്യങ്ങള്‍ ചോദിച്ചെന്നും അഹങ്കാരത്തോടെ പെരുമാറിയെന്നുമൊക്കെയാണ് ബിജെപി നേതാക്കളുടെ ആരോപണം.

 എഎന്‍ രാധാകൃഷ്ണന്‍റെ വാദം

എഎന്‍ രാധാകൃഷ്ണന്‍റെ വാദം

കേന്ദ്രമന്ത്രി കറുത്തവന്‍ ആയത് കൊണ്ടാണ് എസ്പി മന്ത്രിയോട് കയര്‍ത്തത് എന്നാണ് സംഭവ സമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്തായാലും എസ്പിക്കെതിരെ ബിജെപി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് പരാതി നസ്‍കിയുട്ടുണ്ട്. എസ്പിയുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജെന്‍സ് വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

 സുമിത്രാ മഹാജന് പരാതി

സുമിത്രാ മഹാജന് പരാതി

ഇതിന് പിന്നാലെയാണ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് പരാതി നല്‍കിയത്. ഇത് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.താക്കീത് മുതല്‍ ജയിലില്‍ അയയ്ക്കാന്‍ വരെ അധികാരമുള്ള പ്രിവിലേജ് കമ്മിറ്റിയില്‍ 15 മുതിര്‍ന്ന എംപിമാരാണ് അംഗങ്ങള്‍.

 എസ്പി യതീഷ് ചന്ദ്രയോട്

എസ്പി യതീഷ് ചന്ദ്രയോട്

ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയാണ് കമ്മിറ്റിയുടെ അധ്യക്ഷ. സാധാകരണഗതിയില്‍ ഉദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തുന്നതോടെ കമ്മിറ്റി നടപടി അവസാനിപ്പിക്കാറാണ് പതിവ്. എസ്പി യതീഷിന്‍റെ കാര്യത്തിലും ഒരുപക്ഷേ അതേ രീതി തന്നെ സ്വീകരിച്ചേക്കാമെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ പറയുന്നു.

 അവകാശ ലംഘനം

അവകാശ ലംഘനം

മുന്‍പ് പിജെ കുര്യന്‍ ചെയര്‍മാനായിരിക്കെ ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ക്കെതിരെ അവകാശ ലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യന്‍ വ്യക്തമാക്കുന്നു. അതേസമയം ക്രമസാമാധാന പാലനത്തിനുള്ള ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്ന യതീഷ് ചന്ദ്രയുടെ ചോദ്യം അവകാശ ലംഘനമാണെന്നും പിജെ കുര്യന്‍ പറയുന്നു.

 എസ്പി കുഴയും

എസ്പി കുഴയും

'താങ്കള്‍' എന്ന് മന്ത്രിയെ എസ്പി സംബോധന ചെയ്തതാണ് ഗൗരവുള്ളതായി കുര്യന്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ അവകാശ ലംഘനമുണ്ടായെന്ന് സ്പീക്കര്‍ക്ക് തോന്നിയാല്‍ സ്പീക്കര്‍ ആ പരാതി പ്രിവിലേജ് കമ്മിറ്റിക്ക് നല്‍കും. അതോടെ എസ്പി കുഴയും. എന്തായാലും ഈ കാലയളവളില്‍ പല തവണ എസ്പി പാര്‍ലമെന്‍റ് കയറി ഇറങ്ങേണ്ടി വരും.

 പൂര്‍ണ പിന്തുണ

പൂര്‍ണ പിന്തുണ

അതേസമയം സംസ്ഥാന സര്‍ക്കാരടക്കം എസ്പിക്കൊപ്പം ഉള്ളതിനാല്‍ അദ്ദേഹം കമ്മിറ്റിക്ക് മുന്‍പില്‍ മാപ്പ് പറയുമോയെന്നുള്ളതാണ് മറ്റൊരു വിഷയം. കക്ഷി രാഷ്ട്രീയമില്ലാതെ ഏല്‍പ്പിച്ച പണി ചെയ്യുക മാത്രമാണ് യതീഷ് ചെയ്തതെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ വാദിക്കുന്നത്.

 ചിരിച്ച് തള്ളും?

ചിരിച്ച് തള്ളും?

മുന്‍പ് പുതുവൈപ്പിനില്‍ നടന്ന സമരത്തിനിടയില്‍ അക്രമം നടത്തിയ യതീഷ് ചന്ദ്രയെ മനുഷ്യാവകാശ കമ്മീഷന്‍ ചോദ്യം ചെയ്തപ്പോള്‍ വളരെ സരസമായായിരുന്നു യതീഷിന്‍റെ മറുപടികള്‍. യതീഷിന്‍റെ ലാത്തിക്കിരയായ ആളുടെ മകന്‍ ഈ അങ്കിളാണ് അച്ഛനെ തല്ലിയത് എന്ന് പറഞ്ഞപ്പോള്‍ കുട്ടിക്ക് ആള് മാറി പോയതാണെന്ന് ചിരിച്ച് മറുപടി നല്‍കിയ വ്യക്തിയാണ് യതീഷ്.ഇത് വാര്‍ത്തയായിരുന്നു.

 തുറന്ന് സമ്മതിക്കുമോ?

തുറന്ന് സമ്മതിക്കുമോ?

അതിനാല്‍ തന്നെ തന്‍റെ പ്രവൃത്തികള്‍ ചിട്ടയോടെ ചെയ്ത് തീര്‍ത്ത യതീഷ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്‍പിലും ചെയ്തി പ്രവൃത്തിയില്‍ തെറ്റ് പറ്റിയോ എന്ന് തുറന്ന് സമ്മതിക്കുമോയെന്ന് കണ്ടറിയാം.നടപടി ഉണ്ടായാലും ഇല്ലേങ്കിലും ശബരിമലയില്‍ തന്നെ ഏല്‍പ്പിച്ച 15 ദിവസത്തെ സുരക്ഷാ ചുമതല പൂര്‍ത്തിയാക്കി മലയിറങ്ങാന്‍ ഒരുങ്ങുകയാണ് യതീഷ് ചന്ദ്ര.

English summary
privilege committee may address minister pon radhakrishnans petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X