വയനാടിന്റെ പ്രതിനിധിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക: ഇപി വിവാദത്തില്‍ പ്രതികരണമില്ല
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
'വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ടു ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.' പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ ശക്തിയാണ് വോട്ട്. എല്ലാവരും അത് നന്നായി വിനിയോഗിക്കണം. തന്റെ സഹോദരന്‍ ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ കൂടെ നിന്നത് വയനാട്ടിലെ ജനങ്ങളാണ്. ഭാരത് ജോഡോ യാത്ര നടത്താനുള്ള കരുത്ത് അദ്ദേഹത്തിന് നല്‍കിയത് ഇവിടുത്തെ ജനങ്ങളാണ്. ഭൂരിപക്ഷത്തെ കുറിച്ച് പ്രത്യേക കണക്കു കൂട്ടല്‍ ഇല്ലെന്നും ജനങ്ങള്‍ എന്ത് തീരുമാനം എടുത്താനും അതില്‍ തനിക്ക് സന്തോഷമാണ്. തിരഞ്ഞെടുപ്പ് ദിനമായതിനാല്‍ ഇപി ജയരാജന്റെ പുസ്തകം സംബന്ധിച്ച വിവാദങ്ങളിലുള്‍പ്പെടെ പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം, വയനാട് മണ്ഡലത്തില്‍ പോളിങ് മികച്ച രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 27.48 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം നീട്ട ക്യൂവാണ്. 11 മണിവരേയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഏറനാട് മണ്ഡലത്തിലാണ്. 23.41 ശതമാനമാണ് ഇവിടുത്തെ പോളിങ്. 19.49 ശതമാനം രേഖപ്പെടുത്തിയ സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കുറവ്. ചിലയിടങ്ങളില്‍ യന്ത്രതകരാർ കാരണം പോളിങ് തടസ്സപ്പെട്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചു.
രാഹുൽ ഗാന്ധി എംപി സ്ഥാനം രാജി വച്ചതോടെയാണ് ആറ് മാസങ്ങൾക്ക് ഇപ്പുറം വീണ്ടും വയനാട്ടില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോള്‍ മറുവശത്ത് എല്‍ ഡി എഫിന് വേണ്ടി സി പി ഐയുടെ സത്യൻ മൊകേരിയും എന്‍ ഡി എയില്‍ ബി ജെ പി നേതാവ് നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications