• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൻ ട്വിസ്റ്റ്; ഗ്രൂപ്പ് നീക്കങ്ങൾ പാളി..ശബരീനാഥ്,വിടി, അനിൽ അക്കര.. ഡിസിസി അന്തിമ സാധ്യത പട്ടിക

Google Oneindia Malayalam News

തിരുവനന്തപുരം; കെപിസിസി നേതൃത്വം ഹൈക്കമാന്റിന് സമർപ്പിച്ച ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യത പട്ടിക പുറത്ത്. ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് നിലവിലെ പട്ടിക തയ്യാറായിക്കിയിരിക്കുന്നത്. ഇത് നുസരിച്ച് നിലവിൽ അഞ്ച് ജില്ലകളിൽ ഒറ്റ പേരും മറ്റ് ജില്ലകളിൽ ഒന്നിൽ കൂടുതൽ പേരും അടങ്ങിയ പട്ടികയാണ് തയ്യാറായിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പ് സമവാക്യങ്ങളും പട്ടികയ്ക്ക് മാനദണ്ഡമായിട്ടുണ്ടെന്നാണ് ഒടുവിലെ വിവരം. അതേസമയം ഒന്നിൽ കൂടുതൽ പേരുകൾ ഉള്ള മൂന്ന് ജില്ലകളിലെ അധ്യക്ഷൻമാരെ കണ്ടെത്തുന്നത് സംബന്ധിച്ച ചർച്ചയിൽ കടുത്ത തർക്കം ഉടലെടുത്തതായാണ് റിപ്പോർട്ട്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

നിയമസഭ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയില്ലെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ വനിതകൾക്കും യുവാക്കൾക്കും അർഹമായ പങ്ക് നൽകുന്നതായിരിക്കും ഡിസിസി അധ്യക്ഷ പട്ടികയെന്നാണ് തുടക്കത്തിൽ ഉണ്ടായിരുന്ന ചർച്ചകൾ. എന്നാൽ അന്തിമ ഘട്ട ചർച്ചകളിലേക്ക് കടന്നതോടെ വനിതകളെ പാടെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഒരു വനിതാ നേതാവ് പോലും പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.

2

നിലവിൽ കൊല്ലത്ത് മാത്രമാണ് കോൺഗ്രസിന് വനിതാ അധ്യക്ഷ ഉള്ളത്. 14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റുന്ന സാഹചര്യത്തിൽ കൊല്ലത്ത് നിന്നുള്ള ബിന്ദു കൃഷ്ണയും ഇത്തവണ പുറത്താകും. അതേസമയം തിരുവനന്തപുരം മുതലുള്ള പട്ടികയിൽ പല ട്വിസ്റ്റുകളും സംഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ മുൻ അരുവിക്കര എംഎൽഎ കൂടിയായ കെഎസ് ശബരീനാഥന്റെ പേരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നായിരുന്നു തിരുമാനം.

3

അതേസമയം സമുദായ സമാവാക്യങ്ങൾ കൂടി പരിഗണിച്ച് വിഎസ് ശിവകുമാര്‍, ആര്‍ വത്സന്‍, പാലോട് രവി, ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ പേരുകൾ പിന്നീട് ചർച്ചയായി. എന്നാൽ അന്തിമ പട്ടിക പ്രകാരം
തിരുവനന്തപുരം കെഎസ് ശബരീനാഥ്, ആർവി രാജേഷ് എന്നിവർക്കാണ് മുന്തിയ പരിഗണന. ഇവിടെ ഗ്രൂപ്പ് അതീതമായാണ് ഈ പേരുകൾ പരിഗണിക്കപ്പെട്ടിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

4

അവസാനം പരിഗണിക്കപ്പെട്ട ഷാനവാസ് ഖാൻ പുറത്തായി. നിലവിൽ എ ഗ്രൂപ്പ് നേതാവായ സൂരജ് രവി, എംഎം നസീർ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. ആലപ്പുഴയിൽ ബാബു പ്രസാദിന്റെ പേരിനാണ് മുൻതൂക്കം. രമേശ് ചെന്നിത്തലയാണ് ബാബുവിന്റെ പേര് നിർദ്ദേശിച്ചത്. കെപി ശ്രീകുമാറിന്റെ പേരും സാധ്യത പട്ടികയിൽ ഉണ്ട്.നേരത്തേ കെസി വേണുഗോപാല്‍ എംജെ ജോബിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന ആരോപണങ്ങൾ ചെന്നിത്തല പക്ഷം ഉയർത്തിയിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ പട്ടികയിൽ പേരില്ല.

5

പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്.
കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ നിർദ്ദേശം അംഗീകരിക്കപ്പെടുവെന്നാണ് സൂചന. നാട്ടകം സുരേഷ് ,യുജിൻ തോമസ് എന്നിവരുടെ പേരുകളാണ് ഉമ്മൻചാണ്ടി നിർദ്ദേശിച്ചത്. ജോസി സെബാസ്റ്റ്യൻ പേരും പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഒറ്റപേരിലേക്ക് ചർച്ച മുറുകിയതോടെ അദ്ദേഹം ഒഴിവാക്കപ്പെട്ടു. അതിനിടെ കോട്ടയത്തിന് നിന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേര് ചില നേതാക്കൾ ഉയർത്തിയത് നേതൃത്വത്തെ അതിശയിപ്പിച്ചതായുള്ള വിവരങ്ങളും ഉണ്ട്.

6

ഇടുക്കിയിൽ അഡ്വ എസ് അശോകനും സിപി മാത്യുവുമാണ് പരിഗണിക്കുന്നത്.അതേസമയം എറണാകുളത്ത് മുഹമ്മദ് ഷിയാസെന്ന ഒറ്റപേരിൽ തന്നെയാണ് ഉറച്ചു നിൽക്കുന്നത്. നേരത്തേ തന്നെ വിഡി സതീശനും പിടി തോമസും ഷിയാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഷിയാസിന്റെ പേരിനെതിരെ കടുത്ത എതിർപ്പ് ഒരു വിഭാഗം ഉയർത്തിയാതി റിപ്പോർട്ടുണ്ട്.

7

അതേസമയം തൃശ്ശൂരിൽ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായേക്കാമെന്നാണ് സൂചന. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ടിവി ചന്ദ്രമോഹനൻ, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ എന്നീവരുടെ പേരാണ് പരിഗണിക്കുന്നത്. ഐ ഗ്രൂപ്പാണ് ചന്ദ്രമോഹന്റെ പേര് മുന്നോട്ട് വെച്ചത്. രമേശ് ചെന്നിത്തലയും കെ മുരളീഝരനും അദ്ദേഹത്തിന് വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. അതേസമയം ജോസിന്റെ പേരാണ് സുധാകരൻ മുന്നോട്ട് വെച്ചത്. എന്നാൽ സുധാകരനെ പിന്തുണയ്ക്കുന്ന നേതാവിനെ അംഗീകരിക്കേണ്ടെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ നിലപാട്. അങ്ങനെയെങ്കിൽ ഗ്രൂപ്പുകൾ സംയുക്തമായി ടിവി ചന്ദ്രമോഹനെ പിന്തുണയ്ക്കും.അതേസമയം മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയെുടെ പേരും പരിഗണിക്കുന്നുണ്ട്.

8

ചർച്ചയിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ തർക്കം ഉടലെടുത്തത്. മുൻ എംഎൽഎ കൂടിയായ എവി ഗോപിനാഥിന്റെ പേരാണ് കെ സുധാകരൻ നിർദ്ദേശിച്ചത്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് വിമത നീക്കം നടത്തിയ ഗോപിനാഥിനെ ജില്ലാ അധ്യക്ഷപദം വാഗ്ദാനം ചെയ്താണ് സുഝാകരൻ അനുനയിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം ഗോപിനാഥിന്റെ പേരിനെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയത് വലിയ തർക്കത്തിന് കാരണമായെന്നാണ് വിവരം.

9

മാത്രമല്ല മുൻ അധ്യക്ഷൻമാരെ പരിഗണിക്കേണ്ടതില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഇതനുസരിച്ച് വിടി ബൽറാം, എ തങ്കപ്പൻ എന്നിവരുടെ പേരുകൾക്കാണ് നിലവിൽ പരിഗണന. വിടി ബൽറാമിന് വേണ്ടി നേരത്തേ തന്നെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു.

10

തേസമയം മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന് തന്നെയാണ് സാധ്യത. നേരത്തേ വിവി പ്രകാശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഷൗക്കത്തിനായിരുന്നു താത്കാലിക ചുമതല. മറ്റ് പേരുകളൊന്നും ഇവിടെ കാര്യമായി ഉന്നയിക്കപ്പെട്ടിട്ടില്ല. വിഎസ് ജോസിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും അവസാന ചർച്ച ഷൗക്കത്തിന്റെ പേരിലാണ് നിൽക്കുന്നത്.

11

വയനാട്ടിൽ കെഎൽ പൗലോസ്, കെകെ എഎബ്രഹാം, എംഎ ജോസഫ് എന്നീ മൂന്ന് പേരുകൾ പരിഗണിക്കുന്നുണ്ട്. ഇതിൽ എംഎ ജോസഫ് വൈസ് പ്രസിഡന്റ് കൂടിയാണ്. അദ്ദേഹത്തിനാണ് മുൻതൂക്കും. കോഴിക്കോട് കെ പ്രവീൺ കുമാറിന്റെ പേരിനാണ് മുൻതൂക്കം. യുവനേതാവായ പ്രവീൺ കുമാറിന് കെ മുരളീധരന്റെ പിന്തുണയുണ്ട്. കണ്ണൂരിലും കാസർഗോഡും ഒറ്റപെര് മാത്രമാണ് പരിഗണിക്കുന്നത്. മാത്യു ജോർജും കാസർഗോഡ് ഖാദർ മാങ്ങാടും.

പുറത്തായി പദ്മജ; കെ മുരളീധരന്റേയും ചെന്നിത്തലയുടേയും പിന്തുണ ഈ നേതാവിന്..തൃശ്ശൂർ അവസാന നിമിഷം ട്വിസ്റ്റ്

cmsvideo
  Don't ask for RTPCR from vaccinated people | Oneindia Malayalam

  തീരുമാനിച്ചത് ഈ 2 നേതാക്കൾ; ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും പരാതി ഹൈക്കമാന്റിന്തീരുമാനിച്ചത് ഈ 2 നേതാക്കൾ; ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും പരാതി ഹൈക്കമാന്റിന്

  സിപിഎം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യുഡിഎഫ്സിപിഎം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യുഡിഎഫ്

  English summary
  Probable list of congress DCC presidents list; Chances to VT balram and Sabarinath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X