നോട്ട് നിരോധനം, അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ സഹകരണ ബാങ്കിലെത്തിയത് 266 കോടി
നവംബര്‍ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ 266 കോടിയുടെ നിക്ഷേപമാണ് ജില്ലാ സഹകരണ ബാങ്കിലെത്തിയത്. അവശ്യ രേഖകള്‍ പോലുമില്ലാതെയാണ് ഇത്രയും തുക നിക്ഷേപമായെത്തിയത് എന്ന് സിബി ഐ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ ബുധനാഴ്ച സിബിഐ നടത്തിയ പരിശോധനയില്‍ വ്യക്തമായ രേഖകള്‍ പാലിക്കാതെയും കണക്കുകളില്ലാതെയുമായി കോടികളുടെ നിക്ഷേപം കണ്ടെത്തി. നവംബര്‍ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ 266 കോടിയുടെ നിക്ഷേപമാണ് ജില്ലാ സഹകരണ ബാങ്കിലെത്തിയത്. അവശ്യ രേഖകള്‍ പോലുമില്ലാതെയാണ് ഇത്രയും തുക നിക്ഷേപമായെത്തിയത് എന്ന് സിബി ഐ കണ്ടെത്തിയിട്ടുണ്ട്.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ള അഞ്ച് ദിവസങ്ങളിലായാണ് ജില്ലാ സഹകരണ ബാങ്കിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 266 കോടി രൂപ നിക്ഷേപമായി എത്തിയതെന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 50 ലക്ഷം മുതല്‍ അഞ്ചു കോടി വരെ നിക്ഷേപിച്ച സഹകരണ സംഘങ്ങള്‍ ഇതിലുണ്ട്.

ബാങ്കിലെത്തിയത് 266 കോടി
നവംബര്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെത്തിയത് 266 കോടി രൂപ. സഹകരണ ബാങ്കിന് കീഴില്‍ 120 സഹകരണ സംഘങ്ങളുണ്ട്. വിവിധ സംഘങ്ങളില്‍ നിന്നായി 5 ലക്ഷം രൂപ മുതല്‍ 5 കോടി വരെ രൂപയുടെ നിക്ഷേപമാണ് ബാങ്കിലെത്തിയത്.

നിക്ഷേപം
നിക്ഷേപകരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കെവൈസി ചട്ടങ്ങല്‍ പാലിക്കാതെയാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെന്നാണ് സിബി ഐയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. നിക്ഷേപം നടത്തിയവര്‍ അക്കൗണ്ട് തുറക്കാന്‍ നല്‍കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സിബി ഐ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാജരാക്കിയെന്ന് ബാങ്ക് അധികൃതര്‍
സിബി ഐ പരിശോധനയില്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കിയെന്നാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നത്. നോട്ട് നിരോധനത്തിന് മുന്‍പ് ലഭിച്ച നിക്ഷേപവും ചേര്‍ത്താണ് 266 കോടി രൂപ നിക്ഷേപമായി ലഭിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.

പരിശോധന ആവശ്യമാണെന്ന് സിബിഐ
അഞ്ച് ദിവസങ്ങളിലായി 260 കോടി രൂപ നിക്ഷേപം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലാണ് 266 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയത്.












Click it and Unblock the Notifications