കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ വാശിയുടെ വിജയം, മരക്കാർ റിലീസിന് മുൻപ് ദുൽഖറിനേയും മമ്മൂട്ടിയേയും പുകഴ്ത്തി നിർമ്മാതാവ്

Google Oneindia Malayalam News

കൊച്ചി: കൊവിഡ് കാരണം തിയറ്ററുകൾ അടച്ചിടേണ്ടി വന്നത് മലയാള സിനിമാ വ്യവസായത്തെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടത്. പല നിർമ്മാതാക്കളും ഒടിടി റിലീസ് എന്നുളള പുതിയ സാധ്യത തേടി. തിയറ്ററുകൾ തുറന്നിട്ടും ഒടിടി റിലീസിലേക്ക് പോകുന്ന പ്രവണത മലയാള സിനിമയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നുപൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു

പ്രത്യേകിച്ച് ബിഗ് ബജറ്റ് ചിത്രമായ മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യാൻ നീക്കം നടന്നത് വൻ വിവാദമായി. അതിനിടെ ഒടിടി ഓഫർ വേണ്ടെന്ന് വെച്ച് ദുൽഖർ സൽമാൻ കുറുപ്പ് സിനിമ തിയറ്ററിൽ തന്നെ എത്തിച്ചു. മമ്മൂട്ടിയുടെ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു. മരക്കാർ നാളെ റിലീസ് ചെയ്യാനിരിക്കെ മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് കെടി കുഞ്ഞുമോൻ.

1

കെടി കുഞ്ഞുമോന്റെ കുറിപ്പ് ഇങ്ങനെ: '' മമ്മൂട്ടിക്കും ദുൽക്കറിനും അഭിനന്ദനങ്ങൾ , ലാലിന് ആശംസകൾ! ലോക്ക് ഡൗണിന് ശേഷം തീയറ്ററിൽ റിലീസ് ചെയ്ത കുറുപ്പ് വൻ വിജയം നേടി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകർഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണർവുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒ ടി ടീ റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും ശ്രീ. മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് തിയറ്ററിൽ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു.

2

പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിൻ്റെ തിയറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനർ ജന്മം ലഭിച്ചിരിക്കയാണ്. മറ്റു പലരും വ്യവസായത്തിൻ്റെ നന്മയ്ക്കായി നിൽക്കാതെ സ്വാർത്ഥരായി ഒ ടീ ടീ ക്ക് പിറകേ പോകുമ്പോൾ വ്യവസായത്തിൻ്റെ നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ട് സിനിമ തീയറ്ററിൽ റിലീസ് ചെയ്യാൻ പരിശ്രമിച്ച മമ്മൂട്ടിയും ദുൽക്കറും പ്രത്യേകം അഭിനന്ദിക്കപ്പെടെണ്ടവരാണ്...

മ്മളെ സ്വന്തം മൊഞ്ചത്തി; മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

3

അവർക്ക് എൻ്റെ വ്യക്തിപരമായ നന്ദിയും അഭിനന്ദനങ്ങളും. നിർബന്ധങ്ങൾക്ക് വഴങ്ങിയാണെങ്കിലും മോഹൻലാൽ - പ്രിയദർശൻ കൂട്ട് കെട്ടിൻ്റെ " മരക്കാർ അറബിക്കടലിൻ്റെ സിംഹവും " നാളെ തീയറ്ററിൽ റിലീസ് ചെയ്യുകയാണല്ലോ? ഈ സിനിമയേയും പ്രേക്ഷകർ വിജയിപ്പിക്കണം ... ഇത് ഈ എളിയവൻ്റെ അഭ്യർത്ഥനയും പ്രാർത്ഥനയുമാണ്. ലാലിനും കൂട്ടർക്കും വൻ വിജയം ആശംസിക്കുന്നു.

ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിലും സിനിമാ വിതരണക്കാരൻ , നിർമ്മാതാവ് എന്നീ നിലയിലും ഞാൻ പറയട്ടെ.

4

സിനിമ തിയറ്റിൽ അനുഭവിച്ച് ആസ്വദിക്കേണ്ട വിനോദമാണ്. അല്പ നേരത്തേക്കെങ്കിലും നമുക്ക് അനുഭൂതിയും ആശ്വാസവുമേകുന്ന ഏക ഇടം. അതു കൊണ്ട് സിനിമകൾ ആദ്യം തിയറ്ററിലേ റിലീസ് ചെയ്യാവൂ. അതാണ് വ്യവസായത്തിൻ്റെ നിലനിൽപ്പിനും നല്ലത്. അതിന് ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യാവൂ എന്നാണ് എൻ്റെ അഭിപ്രായം. ഒരു ബിഗ് ബജറ്റ് സിനിമ നിർമ്മിക്കാൻ സജ്ജമായിരിക്കുന്ന ഞാൻ സിനിമ തുടങ്ങി പൂർത്തിയാക്കിയാൽ മറ്റു പ്ലാറ്റ് ഫോമുകളെ ആശ്രയിക്കേണ്ടി വരും എന്നതു കൊണ്ടാണ് എൻ്റെ " ജെൻ്റിൽമാൻ 2 " ൻ്റെ ഷൂട്ടിംഗ് തന്നെ തുടങ്ങാതിരിക്കുന്നത്.

Recommended Video

cmsvideo
ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | Oneindia Malayalam
5

എൻ്റെ സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ട്. കാരണം ഈ വ്യവസായം എൻ്റെ ദൈവമാണ്, ജീവനാണ്, ജീവിതമാണ്. അതു കൊണ്ട് ഈ എളിയവൻ വീണ്ടും അഭ്യർത്ഥിക്കുന്നു. എന്ത് പ്രതിസന്ധി വന്നാലും സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക... തിയറ്റർ വ്യവസായം വളരട്ടെ. സിനിമാ വ്യവസായവും വളരട്ടെ.... നന്ദി!''

English summary
Producer KT Kunjumon praises Mammootty and Dulquer day before Mohanlal's Marakkar movie release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X