പച്ചമണ്ണിൽ ചവുട്ടി നിന്ന് പച്ചയായ കഥകൾ പറഞ്ഞു.. പ്രിയപ്പെട്ട കുഞ്ഞിക്കയെ പ്രമുഖർ ഓർത്തെടുക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പുനത്തിൽ കുഞ്ഞബ്ദുള്ള സ്നേഹമായിരുന്നു, അദ്ദേഹത്തിന്റെ എഴുത്തുകളും. സ്മാരകശിലകളുടെ കഥാകാരന്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രമുഖര്‍ അനുസ്മരിക്കുന്നു.

എംഎ ബേബി
കുഞ്ഞിക്ക എന്ന് വിളിച്ചിരുന്ന പുനത്തില്‍ എഴുത്തിലെ വ്യത്യസ്തവഴികളിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നുവെന്ന് എംഎ ബേബി ഓര്‍മ്മിച്ചു. തെറ്റ് കണ്ടാല്‍ പരോഗമന കലാസാഹിത്യ സമിതിയെ വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.

എന്‍എസ് മാധവന്‍
പുനത്തിലിനെ പോലെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിത്വങ്ങള്‍ സാഹിത്യലോകത്ത് വേറെ കാണില്ല. എന്തും തുറന്ന് എഴുതാനുളള കഴിവ്, സെല്‍ഫ് സെന്‍സറിംഗ് ഇല്ലാത്ത എഴുത്ത്, അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ബെന്യാമിന്‍
വേറിട്ട വഴികളിലൂടെ നടന്ന എഴുത്തുകാരനാണ് പുനത്തില്‍. എ്ന്നും അദ്ദേഹം എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കിയിരുന്നുവെന്ന് ബെന്യാമിന്‍ ഓര്‍മ്മിച്ചു.

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

punathil

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ? ആരോപണം ഉന്നയിച്ച് എംഎൽഎ

സേതു
കഥ പറയാന്‍ അസാമാന്യ കഴിവുള്ള ആളാണ് പുനത്തില്‍. കഥാപാത്ര സൃഷ്ടിയിലും ഏറ്റവും മികച്ചതായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവിതം വ്യക്തമായും സൂക്ഷമായും നിരീക്ഷിച്ച് പകര്‍ത്തി

വൈശാഖന്‍
സ്വന്തം സഹോദരന്‍ വിട പറയുന്നത് പോലെയാണ് പുനത്തിലിന്റെ വേര്‍പാട്. പച്ചമണ്ണില്‍ ചവിട്ട് നിന്ന് പച്ചയായ കഥകള്‍ പറഞ്ഞാണ് പുനത്തില്‍ വായനക്കാരില്‍ ഇടം നേടിയതെന്ന് വൈശാഖന്‍ അനുസ്മരിച്ചു.

ആലങ്കോട് ലീലാകൃഷ്ണന്‍
കേരളീയ ആധുനികത സ്മാരക ശിലകളിലൂടെയാണ് പുഷ്‌കലമായത്. വടക്കന്‍ ഗ്രാമീണതയുടെ മുഴുവന്‍ സൗന്ദര്യവും ഭാവുകത്വവും കുഞ്ഞബ്ദുള്ള എഴുത്തില്‍ കൊണ്ടുവന്നു. പിന്തുടര്‍ച്ച ഇല്ലാത്ത സമാനതകളില്ലാത്തതാണ് അദ്ദേഹത്തിന്റെ വഴി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prominent persons of Poilitics and literature remembers Punathil Kunjabdulla,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്