കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിലെ പ്രതിഷേധം;'പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല, അപായപ്പെടുത്താൻ യാത്ര ചെയ്തു';എംവി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്താവളത്തിന് ഉള്ളിൽ പ്രതിഷേധിച്ചവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിഷയത്തിൽ പ്രതികരിച്ച സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജൻ രംഗത്ത്. പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല. ജാമ്യത്തിന് എതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം വി ജയരാജൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്താവളത്തിലേക്ക് എത്തിയത് മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ്. സുരക്ഷാ പരിശോധന ഉള്ളതിനാൽ പ്രതികൾ തോക്കുമായി വിമാനത്താവളത്തിൽ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

mv

സംഭവത്തിന് ശേഷമുണ്ടായ സാഹചര്യ തെളിവുകൾ പരിശോധിച്ചാൽ കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേരും ജൂണ്‍ 13 - ന് ഒരുമിച്ചാണ് ടിക്കറ്റെടുത്തതെന്ന് വ്യക്തമാണ്. അവർ കൂടിയ നിരക്കില്‍ ടിക്കറ്റ് എടുത്തത്. തോക്ക് ഇല്ലാത്തതു കൊണ്ട് മാത്രം അപായപ്പെടുത്താൻ ലക്ഷ്യമിട്ടില്ലായിരുന്നു എന്ന് പറയാൻ കഴിയില്ല. 19 കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിലുള്ള ആളുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ കോണ്‍ഗ്രസ് അയച്ചത്.

പണ്ട് ക്വട്ടേഷന്‍ സംഘത്തെയാണ് അയച്ചെങ്കില്‍ ഇപ്പോള്‍ സ്വന്തം ഗുണ്ടാ സംഘത്തെയാണ് കോണ്‍ഗ്രസ് ആക്രമണത്തിന് അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധം നടത്തിയ പ്രതികൾക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. സുജിത് നാരായണൻ, ഫര്‍സീന്‍ മജീദ്, നവീന്‍ കുമാർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. കേസിൽ പിടിയിലായ മൂന്നുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ഇൻഡിഗോ വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഇതിന് പിന്നാലെ അറസ്റ്റിലായ ഫർസീൻ മജീദിനും, നവീൻ കുമാറിനും കോടതി ജാമ്യം നൽകി. എന്നാൽ, മൂന്നാം പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും കോടതി അനുവദിച്ചു.

വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിച്ചിരുന്നു. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രം ആണ്. അതിന് വധശ്രമത്തിന് കേസെടുക്കാൻ സാധിക്കില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. വിമാനത്താവളത്തിന് ഉളളിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമാണെന്നും കേസ് പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളിൽ നടന്ന പ്രതിഷേധം; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതിമുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളിൽ നടന്ന പ്രതിഷേധം; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

അതേസമയം, ഈ ദൃശ്യങ്ങൾ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. ഇതോടെ വിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്നും സി സി ടി വി ലഭിച്ചാൽ പരിശോധിക്കാം എന്നും കോടതി അറിയിച്ചു. എന്നാൽ ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ല എന്ന് ഡി ജി പി കോടതിയെ അറിയിച്ചു. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രതികൾ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷി മൊഴികളും ഡിജിറ്റൽ രേഖകളുമുണ്ടെന്ന് ഡി ജി പി വാദിച്ചു .

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

അതേസമയം, വിമാനത്താവളത്തിന് ഉളളിൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം വിളിച്ച് വരികയായിരുന്നു. ഈ പ്രതിഷേധക്കാരെ എല്‍ ഡി എഫ് കണ്‍വീനറായ ഇ പി ജയരാജനാണ് തടഞ്ഞത്. വിമാനത്താവളത്തിന് ഉളളിൽ കറങ്ങി നടന്ന ഇവരെ നേരത്തെ തന്നെ പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

English summary
protest against cm pinarayi vijayan's in flight; mv jayarajan reacted over High court grants bail matters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X