കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനലിന്റെ മരണത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം..... യുവാവിന് നീതി ലഭിക്കുമെന്ന് ഉറപ്പ്!!

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. അദ്ദേഹത്തിന്റെ നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധത്തിലാണ്. അതിനിടെ ഡിവൈഎസ്പി പി ഹരികുമാര്‍ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കേസ് ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് പോലീസിന്റെ വാദം.

അതേസമയം സനലിന് നീതി കിട്ടാതെ പിന്‍മാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ആര്‍ഡിഒ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ സനലിനെ ആക്രമിച്ച ഡിവൈഎസ്പിക്ക് ചില്ലറക്കാരനല്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കടുത്ത കൈക്കൂലിക്കാരനും അധികാര ദുര്‍വിനിയോഗം നടത്തുന്നയാളുമാണെന്ന് പോലീസിലുള്ളവര്‍ തന്നെ സൂചിപ്പിക്കുന്നു.

നാട്ടുകാരുടെ ഉപരോധം

നാട്ടുകാരുടെ ഉപരോധം

സനലിന്റെ മൃതദേഹവുമായിട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹവുമായി രണ്ടര മണിക്കൂറോളമാണ് ഉപരോധം തുടര്‍ന്നത്. ആര്‍ഡിഒ നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അതേസമയം സനലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി പരിഗണിക്കും തുടങ്ങിയ ഉറപ്പുകള്‍ ആര്‍ഡിഒ നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിച്ചത്.

ഡിവൈഎസ്പിക്കെതിരെ പരാതി

ഡിവൈഎസ്പിക്കെതിരെ പരാതി

അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ആശാനാണ് ഡിവൈഎസ്പിയെന്നാണ് പരാതി. പ്രദേശത്തെ മണല്‍വ്യാപാരി ജോസില്‍ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹരികുമാറിനെതിരെ നേരത്തെ വിജിലന്‍സിന് പരാതിയും ലഭിച്ചിരുന്നു. എന്നാല്‍ കേസെടുക്കാതെ വിജിലന്‍സ് ഉഴപ്പിയതോടെ പരാതി ഹൈക്കോടതിയിലെത്തിയിരുന്നു. ഹൈക്കോടതി ഹരികുമാറിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പോലീസില്‍ നിന്ന് നിര്‍ദേശം

പോലീസില്‍ നിന്ന് നിര്‍ദേശം

ഹൈക്കോടതി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ കുരുക്കില്‍പ്പെട്ടത്. നിരവധി പരാതികളാണ് ഹരികുമാറിനെതിരെ സര്‍ക്കാരിന് ലഭിച്ചത്. ഇയാളെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ഇന്റലിജന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ് ഹരികുമാറിനെതിരായ നടപടികള്‍ ഒഴിവാക്കിയത്. ഇയാളാണ് നെയ്യാറ്റിന്‍കരയില്‍ തുടരാന്‍ സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ കേസില്‍ അതൊന്നും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

നിത്യസന്ദര്‍ശകന്‍.....

നിത്യസന്ദര്‍ശകന്‍.....

സനല്‍ കൊലപ്പെട്ട കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഡിവൈഎസ്പി നിത്യസന്ദര്‍ശകനായിരുന്നു. ബിനുവിന്റെ അയല്‍വാസിയാണ് ഒരു ലക്ഷം കൈക്കൂലി നല്‍കിയ ജോസ്. പാറശ്ശാല എസ്‌ഐ ആയിരുന്നപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ഹരികുമാറിനെതിരെ പരാതിയുണ്ട്. ഇതേ കുറിച്ച് സിഐ അന്വേഷിച്ച് നടപടിയെടുത്തിരുന്നു. മുമ്പ് കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം വാങ്ങി സെല്ലില്‍ നിന്നിറക്കി വിട്ടതിന് ഹരികുമാര്‍ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു.

ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

അറിഞ്ഞ് കൊണ്ട് തന്നെയാണ് ഡിവൈഎസ്പി സനലിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടതെന്നാണ് സൂചന. രണ്ട് പിഞ്ച് കുഞ്ഞുങ്ങളും വൃദ്ധയായ മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനല്‍. അതേസമയം ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അന്വേഷണം ശക്തമായതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. അടുത്ത ദിവസം തന്നെ അറസ്റ്റ ്‌ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം.... സനലിനെ ബലമായി റോഡിലേക്ക് തള്ളിയിട്ടു!!ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം.... സനലിനെ ബലമായി റോഡിലേക്ക് തള്ളിയിട്ടു!!

കര്‍ണാടക ബിജെപിക്ക് തിരിച്ചടിയാവുന്നു.... മധ്യപ്രദേശില്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നുകര്‍ണാടക ബിജെപിക്ക് തിരിച്ചടിയാവുന്നു.... മധ്യപ്രദേശില്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു

English summary
protest against police in mavelikkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X