തന്‍ഖയെ തടഞ്ഞു, കാറിനു മുകളില്‍ ചാടിക്കയറാന്‍ ശ്രമം, താന്‍ വന്നത് അഭിഭാഷകനായെന്ന് അദ്ദേഹം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കയ്യേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ഖ ഹാജരായതുമായി ബന്ധപ്പട്ട് വിവാദം കത്തുന്നു. രാവിലെ കോടതിയില്‍ ഹാജരായ തന്‍ഖയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു.

കാര്‍ തടഞ്ഞ് മുകളില്‍ കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചു. ഇതേ തുടര്‍ന്ന് സമരക്കാരെ പോലീസ് ബലം പ്രയോഗിക്ക് നീക്കം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്‍ഖ കേസില്‍ തോമസ് ചാണ്ടിക്കായി ഹാജരാവരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് മധ്യപ്രദേശുകാരനായ തന്‍ഖ കോടതിയില്‍ ഹാജരായത്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോടതിയിലെത്തിയ തന്‍ഖയ്‌ക്കെതിരേ കടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിയത്. വാഹനം തടഞ്ഞ് മുകളില്‍ കയറാന്‍ പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായി. എന്നാല്‍ പോലീസെത്തി ഇവരെ പിടിച്ചുമാറ്റിയതോടെയാണ് രംഗം ശാന്തമായത്.
പോലീസ് പിടിച്ചുനീക്കുന്നതിനിടെ സമരക്കാര്‍ തന്‍ഖയ്ക്കു നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് അദ്ദേഹം കോടതിയിലേക്ക് പ്രവേശിക്കുകയായിരുന്നു.

വരുന്നത് അഭിഭാഷകനായെന്ന് തന്‍ഖ

വരുന്നത് അഭിഭാഷകനായെന്ന് തന്‍ഖ

കോണ്‍ഗ്രസിന്റെ എംപി മാത്രമല്ല താനെന്നും അഭിഭാഷകന്‍ കൂടിയാണെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളോട് തന്‍ഖ പ്രതികരിച്ചു. അഭിഭാഷകനെന്ന റോളിലാണ് തോമസ് ചാണ്ടിക്കു വേണ്ടി കോടതിയില്‍ ഹാജരായത്. മാത്രമല്ല അദ്ദേഹം തന്റെ സുഹൃത്താണെന്നും മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ തന്‍ഖ പറഞ്ഞു.

ഹസ്സന്‍ തന്‍ഖയെ വിളിച്ചു

ഹസ്സന്‍ തന്‍ഖയെ വിളിച്ചു

കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ രാവിലെ തന്‍ഖയെ ഫോണില്‍ വിളിച്ച് തോമസ് ചാണ്ടിക്കായി ഹാജരാവരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല തന്‍ഖ ഹാജരാവുന്നതിലുള്ള പ്രതിഷേധം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തന്നെ തീരുമാനമെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും മുഖവിലയ്‌ക്കെടുതെയാണ് തന്‍ഖ കോടതിയിലെത്തിയത്.

യുഡിഎഫിന് അപമാനമെന്ന് സുധീരന്‍

യുഡിഎഫിന് അപമാനമെന്ന് സുധീരന്‍

തോമസ് ചാണ്ടിക്കു വേണ്ടി തന്‍ഖയെത്തിയത് യുഡിഎഫിന് അപമാനമാണെന്നാണ് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വി എം സുധീരന്‍ തുറന്നടിച്ചത്. തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നതിനിടെ ഒരു കോണ്‍ഗ്രസുകാരനായ എംപി അദ്ദേഹത്തിനായി ഹാജരാവുന്നത് അത് പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

English summary
Protest against adv Vivek thankha after attending Thomas chandy in high court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്