കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ പോരാട്ടം പ്രവര്‍ത്തകരുടെ പ്രതിഷേധം
മാവോയിസ്റ്റുകളുടെ പോസ്റ്റ്മോര്‍ട്ടം മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ പോരാട്ടം പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പോരാട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
നവംബര്‍ 26 ശനിയാഴ്ച രാവിലെയാണ് മോര്‍ച്ചറിക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി അമ്പതോളം വരുന്ന പോരാട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്ലാതെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്നാണ് പോരാട്ടം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഏറെനേരം മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

മാവോയിസ്റ്റുകളായ കുപ്പുരാജ്, അജിത എന്നിവരെയാണ് നിലമ്പൂര്‍ വനത്തിനുള്ളില്‍ പോലീസ് വെടിവെച്ചു കൊന്നത്. പോലീസിന്റെ മാവോയിസ്റ്റ് വേട്ടക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications