അഴിയൂരിന് സ്വന്തമായി ഫീഡര്‍ ഇല്ല; നിരന്തരമായി വൈദ്യുതി തടസം ഉണ്ടാവുന്നതില്‍ വ്യാപക പ്രതിഷേധം
വടകര : കെഎസ്ഇബി അഴിയൂര്‍ സെക്ഷന് കീഴില്‍ നിരന്തരമായി വൈദ്യുതി തടസം ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സ്വന്തമായി ഫീഡര്‍ ഇല്ലാത്തതാണ് സ്ഥിരമായി വൈദ്യുതി മുടക്കത്തിന് കാരണമായി പറയുന്നത്. സെക്ഷന്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു.
അഴിയൂരില്‍ പുതിയ ഫീഡര്‍ അനുവദിക്കണമെന്ന് അദ്ദേഹം ആശ്യപ്പെട്ടു. മുട്ടുങ്ങല്‍ സെക്ഷനില്‍ നിന്ന് വിഭജിച്ച് അഴിയൂര്‍ സെക്ഷന്‍ നിലവില്‍ വന്നപ്പോള്‍ തന്നെ പുതിയ ഫീഡര്‍ വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയില്ല.

ഇപ്പോള്‍ ഓര്‍ക്കാട്ടേരി, മുട്ടുങ്ങല്‍ ഫീഡറുകളില്‍ നിന്നാണ് അഴിയൂരില്‍ വൈദ്യുതി ലഭിക്കുന്നത്. ഇത് കാരണം ഈ പ്രദേശങ്ങളിലെവിടെയും എന്തെങ്കിലും തടസമുണ്ടായാല്‍ അഴിയൂരിലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എകെ സൈനുദ്ധീന്‍, വാര്‍ഡ് മെമ്പര്‍ സാഹിര്‍ പുനത്തില്‍ സംസാരിച്ചു.