കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി ലീഗ് പ്രവർത്തകർ

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവർത്തകരുടെ വഖഫ് സംരക്ഷണറാലി. 'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം' എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ റാലിയിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാമർശം. അതേസമയം, പരാമർശത്തിന് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിച്ചു. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ആഞ്ഞടിച്ചു.

മതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന് ലീഗ് ആദ്യം തീരുമാനിക്കണം: മുഖ്യമന്ത്രിമതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന് ലീഗ് ആദ്യം തീരുമാനിക്കണം: മുഖ്യമന്ത്രി

പലഘട്ടങ്ങളിലായി മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ലീഗ് പ്രവർത്തകർ ഇക്കുറിയും മുഖ്യമന്ത്രിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തി. കോഴിക്കോട് നടന്ന മുസ്ലിം ലീഗ് പ്രവർത്തകരുടെ വഫഖ് സംരക്ഷണറാലിയിലായിരുന്നു ലീഗ് അധിക്ഷേപം ചൊരിഞ്ഞത്.

'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം' എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഇക്കൂട്ടരുടെ പരാമര്‍ശം. ബി.ജെ.പി സര്‍ക്കാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ വിമർശിച്ചത്. മുഖ്യമന്ത്രിയെ പേരെടുത്ത് സൂചിപ്പിച്ചായിരുന്നു വ്യക്തിപരമായ അധിക്ഷേപം.

pinarayi-muslimleague

ന്യൂനപക്ഷങ്ങളെ തൊട്ടാല്‍ കൈ പൊള്ളുമെന്ന് പറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടിയും ഇതിലുൾപ്പെടുന്നു. വിഷയത്തില്‍ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിളളല്‍ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങളും ലീഗിൻ്റെ അധിക്ഷേപ പരാമർശത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചേർന്നു നിന്നു.

അതിനിടെ ലീഗിൻ്റെ അധിക്ഷേപ വാക്കുകളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായി. ലീഗുകാർക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഹോട്ട് ലുക്കില്‍ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി; പൊളി ഫോട്ടോഷൂട്ടെന്ന് സോഷ്യല്‍ മീഡിയ

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതസംഘടനകൾക്ക് പ്രശ്നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പിന്നെന്താണ് ആർക്കാണ് ഇവിടെ കുഴപ്പമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Recommended Video

cmsvideo
ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

അതേസമയം, പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് ലീഗിന് ആഘാതമായിരുന്നു. ഈ ആഘാതം ലീഗ് മറികടക്കാൻ മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശവും ഉപയോഗിക്കുകയായിരുന്നു.

English summary
Waqf protection rally of Muslim League workers with abusive slogan against Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X