കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്‌സി സമരം ശക്തമാക്കി ഉദ്യോഗാര്‍ഥികള്‍; നിരാഹാരം ആരംഭിച്ച്‌ ശബരിനാഥും ഷാഫി പറമ്പിലും

Google Oneindia Malayalam News

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സംസ്ഥാനത്ത്‌ പിഎസ്‌സി റാങ്ക്‌ ഹോള്‍ഡര്‍മാരുടെ സമരം ശക്തി പ്രാപിക്കുകയാണ്‌. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ സമരം ഊര്‍ജിതമാക്കുകയാണ്‌ പിഎസ്‌സി ഉദ്യാഗാര്‍ഥികള്‍. എല്‍ജിഎസ്‌ ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ സമരനേതാവ്‌ ലയ രാജേഷ്‌ കുഴഞ്ഞു വീണു. ഇതിനിടെ കാലഹരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്‌ സമരംചെയ്യുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവന വിവാദമായി.

ഇതിനിടെ ഉദ്യോഗാര്‍ഥികളുടെ സമരത്തിന്‌ നിരുപാധിക പിന്തുണ പ്രഖ്യപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ രംഗത്തെത്തി. സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരായ ഷാഫി പറമ്പിലും, കെ ശബരിനാഥന്‍ എംഎല്‍എയും നിരാഹാര സമരം ആരംഭിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22ാം തിയതിമുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന്‌ ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ്‌ നല്‍കി.

psc protest

പിണറായിക്ക്‌ മോദിയുടെ ശൈലിയാണെന്നും ഇത്‌ ന്യത്തിന്‌ വേണ്ടിയുള്ള പോരാട്ടമാണെന്നും നിരാഹാരത്തിന്‌ തുടക്കം കുറിച്ച ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി.യുവാക്കളുടെ പോരാട്ടത്തെ പിണറായി സര്‍ക്കാര്‍ ആക്ഷേപിക്കുകയാണ്‌. ഇതിനെതിരെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സമരം ചെയ്യുന്നത്‌ ഷാഫി പറമ്പില്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റ്‌ നടയില്‍ ശയനപ്രദിക്ഷണം നടത്തി ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ലിസ്റ്റുകാര്‍ ഇന്ന്‌ പ്രതിഷേധിച്ചു.പൊലീസെത്തിയാണ്‌ ഒടുവില്‍ ഇവരെ നിയന്ത്രിച്ചത്‌.സിപിഒ ലിസ്റ്റില്‍പ്പെട്ടവരുടെ പിന്‍ നടത്തം. അധ്യാപക ലിസ്റ്റിലപ്പെട്ടവരുടെ നരാഹാരം, എല്‍ജിഎസുകാരുടെ ശയനപ്രദിക്ഷണം. നൂറ്‌ കണക്കിന്‌ താത്‌കാലികക്കാരെ നിയമിക്കാന്‍ നാളെ മന്ത്രിസഭ യോഗം ചേരാനിരിക്കെ സെക്രട്ടേറിയേറ്റ്‌ പരിസരം സമരഭരിതമായിരുന്നു ഇന്ന്‌. ഞായറാഴ്‌ച്ച ദിവസവും സെക്രട്ടറിയേറ്റിലേക്ക്‌ ഉദ്‌.ാേഗസ്ഥരെ വിളിപ്പിച്ച്‌ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണ്‌ സര്‍ക്കാര്‍.

English summary
PSC Rank holders secretariat protest; youth congress declare support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X