കേസില്‍ വഴിത്തിരിവായത് ആ ഫോണ്‍ കോള്‍!!! അയാള്‍ പറഞ്ഞത്....ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായത് ഒരു ഫോണ്‍ കോള്‍ ആണെന്ന് തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് പോലീസില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് അദ്ദേഹം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഏതെങ്കിലും വിധത്തില്‍ പാളിപ്പോവുകയാണെങ്കില്‍ സ്വന്തം സ്ഥാനമാനങ്ങള്‍ ത്യജിച്ച് കേസിന്റെ അവസാനം കാണാന്‍ പരിശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ പോലീസ് മൊഴി രേഖപ്പെടത്തുന്ന മൂന്നാമത്തെ എംഎല്‍എയാണ് പിടി തോമസ്. നേരത്തേ എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരും അന്വേഷണസംഘത്തിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു.

അന്ന് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭീകരകാഴ്ച!! നടി പറഞ്ഞത്...എല്ലാം അവരെ അറിയിച്ചു!!

സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് (ക്വട്ടേഷന്‍ ടീം)!! തലവന്റെ പേര് ഞെട്ടിക്കും!! പല നടിമാരെയും....

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് ഒരു ഫോണ്‍ കോളാണെന്ന് പിടി തോമസ് പറഞ്ഞു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അറസ്റ്റിലേക്ക് നയിച്ചതും ഈ കോളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകയുടെ ഫോണ്‍ സംഭാഷണം

അഭിഭാഷകയുടെ ഫോണ്‍ സംഭാഷണം

തിരുവനന്തരപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഒരു അഭിഭാഷക ഫോണില്‍ സംസാരിക്കുന്നത് സഹയാത്രികന്‍ സ്വദേശി കേള്‍ക്കുകയായിരുന്നു. അയാള്‍ ഇത് ആലുവ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതാണ് കേസില്‍ വഴിത്തിരിവായതെന്ന് എംഎല്‍എ പറഞ്ഞു.

സ്‌റ്റേഷനില്‍ വച്ച് പിടികൂടി

സ്‌റ്റേഷനില്‍ വച്ച് പിടികൂടി

ഈ അഭിഭാഷകയെ തിരുവനന്തപുരം സ്‌റ്റേഷനില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പല നിര്‍ണായക വിവരങ്ങളും പോലീസിനു ലഭിച്ചത്.

പോലീസ് തന്നെ പറഞ്ഞു

പോലീസ് തന്നെ പറഞ്ഞു

അന്വേഷണം വഴിമുട്ടിനിന്ന സമയത്ത് ഒരു സാധാരണക്കാരനാണ് കേസില്‍ തുമ്പുണ്ടാക്കാന്‍ സഹായിച്ചതെന്ന് എഡിജിപി സന്ധ്യ അന്നു പറയുകയും ചെയ്തതായി പിടി തോമസ് ചൂണ്ടിക്കാട്ടി.

വിവരം നല്‍കിയത്

വിവരം നല്‍കിയത്

പാലക്കാട് സ്വദേശിയാണ് അഭിഭാഷക ഫോണില്‍ സംസാരിച്ച വിവരങ്ങള്‍ ആലുവ പോലീസില്‍ വിളിച്ച് അറിയിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്നയാളാണ് ഈ പാലക്കാട് സ്വദേശി. ആ വഴിക്ക് അന്വേഷണം പോവുന്നുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്ന് പിടി തോമസ് പറഞ്ഞു.

പോലീസ് അന്വേഷണത്തില്‍ സംശയമില്ല

പോലീസ് അന്വേഷണത്തില്‍ സംശയമില്ല

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ സംശയമില്ല. നേരത്തേ സംശയം പ്രകടിപ്പിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത് പോലീസിനെ ദുര്‍ബലപ്പെടുത്തുന്നതിനു തുല്യമാവുമെന്ന് പിടി തോമസ് വ്യക്തമാക്കി.

Actress Abduction Case: Strong Evidence Against Dileep
എല്ലാ കാര്യങ്ങളും പറഞ്ഞു

എല്ലാ കാര്യങ്ങളും പറഞ്ഞു

സംഭവം നടന്ന ദിവസം രാത്രി നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട കാര്യങ്ങളും നടി പറഞ്ഞ കാര്യങ്ങളുമെല്ലാം അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി മൊഴി നല്‍കി പുറത്തു വന്ന ശേഷം പിടി തോമസ് വ്യക്തമാക്കി.

English summary
Police recorded the statement of PT Thomas MLA in actress attacked case.
Please Wait while comments are loading...