Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗകാരണം സ്ഥിരീകരിച്ചതോടെ കൂടുതല്‍ കരുതലുമായി നാട്ടുകാര്‍

കോഴിക്കോട്: ചികിത്സിച്ചിട്ടും ബേധമാകാത്ത പനിയുടെ കാരണം നിപാ വൈറസ് തന്നെയെന്ന് ബോധ്യപ്പെട്ടതോടെ നാട്ടുകാരില്‍ ജാഗ്രത വര്‍ധിച്ചു. ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും പനിപ്പേടിയിലാണ് പേരാമ്പ്ര - കടിയങ്ങാട് - കുറ്റ്യാടി മേഖലകള്‍. ഇന്നലെ കൂടുതല്‍ മരണവാര്‍ത്തകള്‍കൂടി എത്തിയതോടെ ആശങ്കയേറി.

പല വഴിക്കുനിന്നും ആളുകള്‍ ഈ പ്രദേശങ്ങളിലെ ബന്ധുക്കളുടെ ആരോഗ്യവിവരം തിരക്കി നിരന്തരം വിളിച്ചുകൊണ്ടിരിക്കുയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിപാ വൈറസിന്റെ ആഗമനവും ചരിത്രവും വിവരിക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

nipah

ഒരുകുടുംബത്തിലെ അംഗങ്ങള്‍ക്കാണ് പനി വന്നിരുതെങ്കിലം ഇപ്പോള്‍ പുറത്തുള്ളവരിലും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതാണ് ആശങ്ക പടരാന്‍ കാരണം. നേരിയ പനി വന്ന ഉടനെ തന്നെ മരിച്ച വരെല്ലാം ചികിത്സ തേടിയതാണെങ്കിലും അധിക നാള്‍ ജിവിച്ചിരുന്നില്ല. പന്തിരിക്കര സൂപ്പിക്കടക്ക് സമീപത്തെ വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, മുഹമ്മദ് സാദിഖ്,.പിതാവ് മൂസയുടെ ജ്യേഷ്ഠന്റെ ഭാര്യ മറിയം എന്നിവരാണ് മരിച്ചത്. ഇന്നലെ ചക്കിട്ടപ്പാറ സ്വദേശി ഇസ്മായിലും മരിച്ചു. മൂസയും മകന്റെ ഭാര്യ ആത്തിഫയും ചികിത്സയിലാണ്. കൂടാതെ ചികിത്സിച്ച നഴ്‌സും, മരണാനന്തര ചടങ്ങില്‍ അടുത്തിടപഴകിയ ഒരാളും ചികിത്സസയിലാണ്. മറ്റ് പലരും നിരീക്ഷണത്തിലുമാണ്. കൂടുതല്‍ പേരെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഈ മേഖലയിലെ ഡോക്റ്റര്‍മാര്‍ക്ക് നികര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+