Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് പറഞ്ഞ ചില നിർണായക കാര്യങ്ങൾ കേരളത്തിന്റെ പൊതുമനസാക്ഷി അറിയണം'; അഭിഭാഷകയുടെ കുറിപ്പ്

കൊച്ചി: അതിജീവിതയ്ക്കും മുൻ ഭാര്യയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ദിലീപ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു.

വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം എന്നും അതിജീവിതയ്ക്കും മുൻ ഭാര്യയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായുളള ബന്ധമാണ് കേസിലെ തന്നെ ഉൾപ്പെടുത്തിയത് എന്നതടക്കമാണ് ദിലീപിന്റെ ഹർജിയിലെ ആരോപണങ്ങൾ.

1

ദിലീപ് ഹര്‍ജിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ടതാണെന്ന് അഭിഭാഷകയായ അനില ജയന്‍ പറയുന്നു. കേസ് വൈകിപ്പിക്കാൻ മനപ്പൂർവം ശ്രമിക്കുന്നുവെന്നും കേസിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ആരോപണമുണ്ട്. അനില ജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ''നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ സമീപിച്ച് ദിലീപ് പറഞ്ഞ നിർണായകമായ ചില കാര്യങ്ങൾ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

2

1. ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശമുള്ള രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ആറു വർഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത്. 29.11.2019ൽ ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും ഈ കേസിന്റെ അന്വേഷണം പിന്നെയും ഇഴച്ചുകൊണ്ടുപോയത് 2 വർഷവും 8 മാസവുമാണ്.

3

2. അന്വേഷിക്കാൻ സമയം കിട്ടാതിരുന്നാൽ സത്യം അറിയാൻ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ ഒരു കാര്യം മനസിലാക്കുക; നാല് തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയത്.

3. അന്വേഷണം പൂർത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജിയുമായി കേസ് വൈകിപ്പിക്കാൻ അതിജീവിത തന്നെ രംഗത്തെത്തി.

4

കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ വെച്ച് ഹർജി കൊടുക്കാൻ ഈ വിവരങ്ങൾ അവർക്ക് ആരാണ് ചോർത്തി നൽകുന്നത്? അല്ലെങ്കിൽ തന്നെ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹർജി നൽകി വീണ്ടും കേസ് വൈകിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണ്?

5

4. ഈ കേസിന്റെ ആദ്യ ഘട്ടം മുതൽ അന്നത്തെ DGP യായ സെൻകുമാർ പറയുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചതെന്ന്! അത് വ്യക്തമാക്കുന്ന ഗൂഡലോചനയാണ് പിന്നീട് കണ്ടത്. ദിലീപിന്റെ മുൻഭാര്യക്കുള്ള വ്യക്തി വൈരാഗ്യവും അവർക്ക് അന്വേഷണ സംഘതലവയോടുള്ള അടുപ്പവും ഈ കേസിലെ നിർണ്ണായക ഗൂഡലോചനയാണ്.

6

5. ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന ദൃശ്യങ്ങളിൽ നടി പറയുന്നതും കോടതിയിൽ പ്രോസീക്യൂഷൻ പറയുന്നതും രണ്ട് കാര്യങ്ങളാണ് എന്നുള്ളതാണ്. ബാക്കി വായിക്കുന്നവരുടെ യുക്തിക്കു വിടുന്നു''.

സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+