Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ കടം വര്‍ധിച്ചു; വരുമാനം പലിശയടച്ച് തീരുന്നു... സര്‍ക്കാരിന് വീഴ്ചയെന്ന് സിഎജി

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പൊതുകടം വര്‍ധിച്ചു. വരുമാനത്തിന്റെ വലിയൊരു ഭാഗം ഉപയോഗിക്കുന്നത് വായ്പയുടെ പലിശ അടയ്ക്കാനാണെന്ന് സിഎജി റിപ്പോര്‍ട്ട്. കടം വാങ്ങുന്നത് തുടര്‍ന്നാല്‍ വരുംതലമുറയ്ക്ക് ഭാരംകൂടും. വളരെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. പ്രളയ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നദിയുടെ ഒഴുക്ക്, മഴ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ല. വലിയ സ്‌കെയിലിലുള്ള ഫ്ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്തില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യവും സര്‍ക്കാരിന്റെ വീഴ്ചകളും അക്കമിട്ട് നിരത്തുകയാണ് സിഎജി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനം പൊതുകടം വര്‍ധിച്ചു. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വായ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ട അവസ്ഥയാണ്. റവന്യുവരുമാനത്തില്‍ 31 ശതമാനം വളര്‍ച്ചയുണ്ട്. 2015- 16ല്‍ 69,033 കോടി രൂപയായിരുന്നത് 2019- 20 കാലത്ത് 90,225 കോടി രൂപയായി. വരുമാനത്തിന്റെ 21 ശതമാനവും വിനിയോഗിച്ചത് പലിശയടക്കാനാണ്. നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായില്ല. 2021 ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

p

പൊതുകടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടര്‍ന്നാല്‍ ഭാവി തലമുറക്ക് തിരിച്ചടിയാകും. സംസ്ഥാന സര്‍ക്കാര്‍ റവന്യു ധന കമ്മികള്‍ നിയന്ത്രിക്കണമെന്നും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ശുപാര്‍ശചെയ്തു. സാമ്പത്തികമായി മുന്നേറുന്നതിനു വേണ്ടി കേരളം നിശ്ചയിച്ച ലക്ഷ്യങ്ങള്‍ ഒന്നും തന്നെ കൈവരിക്കാനായിട്ടില്ല. കിഫ്ബിയുടെ വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പകളായതിനാല്‍ അവ ആകസ്മിക വായ്പകളാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും സിഎജി അഭിപ്രായപ്പെട്ടു.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചപറ്റി. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. ആശയവിനിമയ സംവിധാനം 2018ലെ പ്രളയ കാലത്തും അതിനുശേഷവും പ്രവര്‍ത്തനക്ഷമമല്ല. 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ ആറുറെയിന്‍ ഗേജുകള്‍ മാത്രമാണ് മഴ അളക്കുന്നത്. നിലവിലുള്ള ഫ്ളഡ് മാപ്പ് ജലകമ്മിഷന്റെ പ്രളയസാധ്യത പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയല്ല. 2018 പ്രളയത്തെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായത് 18 ശതമാനം മാത്രമാണ്. സിയാല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്ത് 20 കൊല്ലം കഴിഞ്ഞിട്ടും തദ്ദേശ വാസികളെ പ്രളയഭീതിയില്‍ നിന്ന് രക്ഷിക്കാന്‍ നടപടി എടുത്തില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+