കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറങ്ങിയത് പുലിമുരുകന്റെ 'പളുങ്ക്' പ്രിന്റ്... പിടിക്കാന്‍ സൈബര്‍ ഡോം ഇറങ്ങി; യുഎഇയില്‍ നിന്ന്?

തീയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ശേഷം അത് എച്ച്ഡി നിലവാരത്തിലേക്ക് മാറ്റിയാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്

Google Oneindia Malayalam News

തിരുവനന്തപുരം: ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുലിമുരുകന്റെ വ്യാജ പതിപ്പ് ടൊറന്റ് സൈറ്റുകളില്‍ എത്തിയത്. അതിലും ഞെട്ടിക്കുന്നതാണ് അത് 'പളുങ്ക്' പതിപ്പാണ് എന്നത്.

എന്താണ് 'പളുങ്ക്' പതിപ്പ് എന്നാലോചിച്ച് വിഷമിക്കേണ്ടചതില്ല. എച്ച്ഡി ക്വാളിറ്റി എന്നാണ് ഉദ്ദേശിച്ചത്. ഓണ്‍ലൈന്‍ ലോകത്ത് എച്ച്ഡിയ്ക്ക് മല്ലൂസ് കൊടുത്ത വിളിപ്പേരാണ് 'പളുങ്ക്'.

കേരളത്തില്‍ സിനിമ റിലീസ് ചെയ്തിട്ട് ഒരുമാസം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ വ്യാജ പതിപ്പ് ടൊറന്റില്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ നിന്നല്ല ഇത് ചെയ്തത് എന്നാണ് വിവരം.

 പളുങ്ക്

പളുങ്ക്

പുലി മുരുകന്റെ എച്ച്ഡി നിലവാരത്തിലുള്ള പ്രിന്റ് ആണ് ഇപ്പോള്‍ ടൊറന്റില്‍ എത്തിയിട്ടുള്ളത്. വലിയ ഗൗരവും അര്‍ഹിക്കുന്ന വിഷയം തന്നെ ആണ് ഇത്.

തീയേറ്റര്‍

തീയേറ്റര്‍

സിനിമയുടെ വ്യാജ പതിപ്പ് തയ്യാറാക്കിയിട്ടുളളത് തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെയാണ് എന്നാണ് വ്യക്തമായിട്ടുള്ളത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണിത്.

 എങ്ങനെ എച്ച്ഡി

എങ്ങനെ എച്ച്ഡി

തീയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സിനിമയ്ക് എങ്ങനെ എച്ച്ഡി ക്വാളിറ്റി ഉണ്ടാകും? മൊബൈലില്‍ പകര്‍ത്തിയതിനെ എച്ച്ഡിയിലേക്ക് മാറ്റിയതിന് ശേഷമാണ് ടൊറന്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.

സാങ്കേതിക സഹായം

സാങ്കേതിക സഹായം

സാധാരണ ഒരു വ്യക്തിയല്ല ഇത് ചെയ്തത് എന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യം. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എച്ച്ഡിയിലേക്ക് മാറ്റാന്‍ സാങ്കേതിക സഹായം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങളും ഏറെയാണ്.

 യുഎഇയിലെ റിലീസ്

യുഎഇയിലെ റിലീസ്

ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമ യുഎഇയില്‍ റിലീസ് ചെയ്തത്. വിദേശത്ത് നിന്നാണ് സിനിമ അപ് ലോഡ് ചെയ്യപ്പെട്ടിട്ടും ഉള്ളത്. അതുകൊണ്ട് തന്നെ യുഎഇയില്‍ നിന്നാവാം സിനിമ ചോര്‍ത്തിയത് എന്ന സംശയവും ഉയരുന്നുണ്ട്.

പത്ത് പേര്‍

പത്ത് പേര്‍

സിനിമ അപ് ലോഡ് ചെയ്തത് വിദേശത്ത് നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. സിനിമ അപ് ലോഡ് ചെയ്ത പത്ത പേര്‍ വിദേശത്ത് നിരീക്ഷണത്തിലാണെന്നാണ് സൈബര്‍ ഡോം അധികൃതര്‍ പറയുന്നത്.

നാല് ടൊറന്റ് സൈറ്റുകള്‍തമിഴ് ടൊറന്റ്

തമിഴ് ടൊറന്റ് അടക്കും നാല് സൈറ്റുകളിലാണ് സിനിമ അപ് ലോഡ് ചെയ്തിരുന്നത്. ഇതെല്ലാം തന്നെ സൈബര്‍ ഡോം ഇടപെട്ട് നീക്കിയിട്ടുണ്ട്.

English summary
Pulimurukan HD print uploaded in Torrent Sites, finally removed by Cyber Dom .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X