നടിയെ ആക്രമിച്ച കേസിലെ സ്രാവ് ദിലീപല്ല; സ്രാവ് ഇപ്പോഴും പുറത്ത്, ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പള്‍സര്‍ സുനിയില്‍ ഒതുങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. കാരണം സുനിയും കൂട്ടുപ്രതികളും അറസ്റ്റിലായതോടെ പിന്നീട് കേസുമായി ബന്ധപ്പെട്ട ബഹളം ഒതുങ്ങിയിരുന്നു. പിന്നീടാണ് കഴിഞ്ഞ മാസം ചില വെളിപ്പെടുത്തലുകളുണ്ടായത്. അന്വേഷണം തുടര്‍ന്നപ്പോള്‍ കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലാകുകയും ചെയ്തു.

കേസില്‍ വന്‍ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ടെന്ന് നേരത്തെ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്നും എല്ലാം പുറത്തുവരുമെന്നും വന്‍ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ടെന്നുമായിരുന്നു സുനിയുടെ വാക്കുകള്‍. എന്നാല്‍ ഇപ്പോള്‍ സുനി പറയുന്നത് ഇതുവരെ പിടിക്കപ്പെട്ടവരില്‍ സ്രാവ് ഇല്ലെന്നാണ്.

സ്രാവിനെ ഇനിയും പിടിച്ചില്ല

സ്രാവിനെ ഇനിയും പിടിച്ചില്ല

സ്രാവിനെ ഇനിയും പിടികൂടിയിട്ടില്ലെന്ന് സുനി പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ പ്രതികരണം. ഇപ്പോള്‍ പിടിയിലായതില്‍ സ്രാവ് ഇല്ലെന്നും സുനി പറഞ്ഞു.

സുനി പറഞ്ഞ സ്രാവ് ദിലീപല്ലേ?

സുനി പറഞ്ഞ സ്രാവ് ദിലീപല്ലേ?

ദിലീപ് അറസ്റ്റിലായപ്പോള്‍ സ്രാവ് കുടുങ്ങിയെന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദിലീപിനെ പോലുള്ള വിഐപി അറസ്റ്റിലായതോടെ സുനി പറഞ്ഞ സ്രാവ് ദിലീപാണെന്ന് പ്രചാരണം നടന്നു.

ആരാണ് യഥാര്‍ഥ സ്രാവ്

ആരാണ് യഥാര്‍ഥ സ്രാവ്

എന്നാല്‍ ഇപ്പോഴും സ്രാവിനെ പിടികൂടിയിട്ടില്ലെന്ന് പള്‍സര്‍ സുനി പറയുന്നു. കേസില്‍ ഇനിയും സുപ്രധാന പ്രതികള്‍ പിടിക്കപ്പെടാനുണ്ടെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. അപ്പോള്‍ ആരാണ് യഥാര്‍ഥ സ്രാവ്?

സുനിയുടെ വെളിപ്പെടുത്തല്‍

സുനിയുടെ വെളിപ്പെടുത്തല്‍

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സുനിയുടെ റിമാന്റ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടിയിരിക്കുകയാണ്. ഫോണ്‍ വിളിച്ച കേസിലാണ് ഇപ്പോള്‍ റിമാന്റ് കാലാവധി നീട്ടിയത്.

 സുനിയെ കസ്റ്റഡിയില്‍ വാങ്ങും

സുനിയെ കസ്റ്റഡിയില്‍ വാങ്ങും

അതേസമയം, 2011ല്‍ മുന്‍കാല നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ശക്തമായ കേസുകളാണ് സുനിക്കെതിരേയുള്ളത്.

പേരുകള്‍ വെളിപ്പെടുത്തുമോ

പേരുകള്‍ വെളിപ്പെടുത്തുമോ

ഈ സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി ഇയാള്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുമോ എന്നാണ് പോലീസ് ഉറ്റുനോക്കുന്നത്. 2011ല്‍ നിര്‍മാതാവിന്റെ ഭാര്യയായ സിനിമാ നടിയെ ആക്രമിക്കാനാണ് സുനിയും സംഘവും ശ്രമിച്ചത്.

2011ല്‍ നടന്നത് ഇതാണ്

2011ല്‍ നടന്നത് ഇതാണ്

യുവസംവിധായകന്റെ ഭാര്യയായ യുവനടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായിരുന്നു അക്രമികള്‍. പക്ഷേ വലയില്‍ വീണത് പഴയകാല നടിയും. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

പോലീസ് ആദ്യം പറഞ്ഞത്

പോലീസ് ആദ്യം പറഞ്ഞത്

പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘമാണ് മുമ്പ് മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത് നാല് പേരാണെന്നാണ് പോലീസിന് ആദ്യം ലഭ്യമായ സൂചന. പിന്നീടാണ് അഞ്ചുപേരുണ്ടായിരുന്നുവെന്ന് വ്യക്തമായത്.

 സുനിയെ കസ്റ്റഡിയില്‍ വാങ്ങും

സുനിയെ കസ്റ്റഡിയില്‍ വാങ്ങും

ഈ കേസില്‍ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം സിറ്റി പോലീസാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. സിജെഎം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

ഹോട്ടലിലേക്കുള്ള വഴിയില്‍ സംഭവിച്ചത്

ഹോട്ടലിലേക്കുള്ള വഴിയില്‍ സംഭവിച്ചത്

ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നടിയെ ഹോട്ടലില്‍ എത്തിക്കാമെന്ന വ്യാജേനയായിരുന്നു സുനിയും സംഘവും പദ്ധതി തയ്യാറാക്കിയത്.

 ലക്ഷ്യമിട്ടതും കിട്ടിയതും

ലക്ഷ്യമിട്ടതും കിട്ടിയതും

ഒരു യുവ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീരുമാനം. പക്ഷേ ആ നടി വന്നില്ല. എത്തിയത് മറ്റൊരു നടി. ടെമ്പോ ട്രാവലറില്‍ കയറിയപ്പോള്‍ വാഹനം മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു. ഈ സമയം നടി നിര്‍മാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.

കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ട്

കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ട്

ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറി കുറഞ്ഞ വാടകക്ക് തരാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ ഒരാള്‍ സമീപിച്ചിരുന്നു. ഇയാളും ക്വട്ടേഷന്‍ സംഘത്തിലുള്ളതാണെന്ന് പോലീസ് പറയുന്നു.

ചുമത്തിയ വകുപ്പുകള്‍

ചുമത്തിയ വകുപ്പുകള്‍

സംഭവത്തില്‍ ജോണി സാഗരികയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് സുനി ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരേയും ചുമത്തിയിട്ടുള്ളത്. സുനിയും സംഘവും പ്രതീക്ഷിച്ച നടിക്ക് പകരമെത്തിയത് പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ പഴയകാല പ്രശസ്ത നടിയായിരുന്നു.

ജോണി സാഗരികയുടെ മൊഴി

ജോണി സാഗരികയുടെ മൊഴി

ജോണി സാഗരിക തിങ്കളാഴ്ച സംഭവത്തില്‍ പോലീസിന് മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ ആയിരുന്നു എബിന്റെ അറസ്റ്റ്. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നവംബറില്‍ നടന്നത്

നവംബറില്‍ നടന്നത്

സുനിലും സംഘവും തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ട നടി യുവ സംവിധായകന്റെ ഭാര്യ കൂടിയായിരുന്നു. 2011 നവംബറിലാണ് സംഭവം നടന്നത്. സുനിലിന്റെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പ്രതിനിധിയന്ന പേരില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ നടീനടന്‍മാര്‍ക്ക് താമസസൗകര്യമൊരുക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. ജോണി സാഗരിക ഇതിനു സമ്മതം മൂളുകയും ചെയ്തു.

ആള്‍മാറിയത് ഇങ്ങനെ

ആള്‍മാറിയത് ഇങ്ങനെ

ഡ്രൈവറും മറ്റൊരാളും കൂടി വാഹനവുമായി സംഭവ ദിവസം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ സംവിധായകന്റെ ഭാര്യയായ യുവനടി അന്നു വന്നില്ല. പകരം നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയുമാണ് അന്നു വന്നത്.

നഗരത്തില്‍ വട്ടംകറക്കിയത്

നഗരത്തില്‍ വട്ടംകറക്കിയത്

നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി. സുനിലില്‍ നിന്നു വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ വട്ടംകറക്കല്‍. ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ആളുടെയും നീക്കത്തില്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറയുകയായിരുന്നു. ഭര്‍ത്താവ് ജോണി സാഗരികയെയും അറിയിച്ചു.

അഞ്ച് പേര്‍ ചേര്‍ന്ന് നടത്തിയ നീക്കം

അഞ്ച് പേര്‍ ചേര്‍ന്ന് നടത്തിയ നീക്കം

കേസില്‍ അഞ്ച് പ്രതികളാണുള്ളത്. എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി എബിനും കണ്ണൂര്‍ സ്വദേശി സുനീഷും ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ സുനിക്ക് പുറമെ അറസ്റ്റിലായിട്ടുള്ളത്.

ലൈംഗിക ചൂഷണം

ലൈംഗിക ചൂഷണം

ഈ കേസില്‍ സുനിയെ ചോദ്യം ചെയ്താല്‍ സിനിമാ ലോകത്ത് നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ചും ഗുണ്ടാ സംഘങ്ങളെ കുറച്ചും വ്യക്തമായ വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല, മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ സംബന്ധിച്ച തെളിവുകളും പോലീസ് തേടുന്നുണ്ട്.

ആലുവയിലെ വിഐപി

ആലുവയിലെ വിഐപി

കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യത്തിനോട് സുനി പ്രതികരിച്ചതും വിവാദമായിരുന്നു. കൂടുതല്‍ പ്രതികളെ കുറിച്ച് ആലുവയിലെ വിഐപി പറയട്ടെ എന്നായിരുന്നു പ്രതികരണം. ഇതോടെ കേസില്‍ ഇനിയും വന്‍ പുള്ളികള്‍ പിടിക്കപ്പെടാനുണ്ട് എന്ന സൂചനയാണ് പുറത്തുവരുന്നത്.

English summary
Pulsar Suni About the Actress Case
Please Wait while comments are loading...