മാസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഉറക്കക്കുറവ്; മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി പള്‍സര്‍ സുനി
കൊച്ചി: നടിയ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ഉറക്കക്കുറവും മാനസിക സംഘര്‍ഷങ്ങളെയും തുടര്‍ന്ന് പ്രതിയെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. ദിവസങ്ങളോളം ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണിത്.
മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിഭാഗത്തിലാണ് ഇന്ന് ഉച്ചയോടെ പ്രതിയെ കൊണ്ടുവന്നത്. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എറണാകുളം ജില്ലാ ജയിലില്‍ നിന്ന് നെടുമ്പാശേരി പൊലീസിന്റെ വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനസിക സംഘര്‍ഷമാണ് പള്‍സര്‍ സുനിയുടെ ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയായത്.
ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ വിളി പുറത്തുവന്നിരുന്നു. പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ ഇതിന് മുമ്പ കണ്ടിട്ടുണ്ടെന്നാണ് പള്‍സര്‍ സുനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്നാണ് പള്‍സര്‍ സുനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
പള്‍സര്‍ സുനി ജയിലില്‍ കഴിയുമ്പോഴാണ് നേരത്തെ സഹ തടവുകാരനായിരുന്ന ജിന്‍സണുമായി ഈ ഫോണ്‍ സംഭാഷണം നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ ദിലീപിനെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ഈ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.












Click it and Unblock the Notifications