കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിയുടെ അഭിഭാഷകന്‍ പിന്‍മാറി!! കേസില്‍ സാക്ഷിയാവും? കാരണം ഇതാണ്.. പുതിയ ട്വിസ്റ്റ്!!

അഭിഭാഷകന്‍റെ ഭാര്യയും കേസില്‍ സാക്ഷിയാവുമെന്നാണ് സൂചന

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കേസില്‍ നിന്നു പിന്‍മാറിയെന്നതാണ് പുതിയ സംഭവം.

സാക്ഷികളാവും

സുനിയുടെ അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാവും. ഇതേത്തുടര്‍ന്നാണ് അഭിഭാഷകന്‍ കേസില്‍ നിന്നു പിന്‍മാറുന്നതായി അറിയിച്ചത്. സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായതിനെത്തുടര്‍ന്നമാണ് അഭിഭാഷകന്റെ പിന്‍മാറ്റം.

സുനി നല്‍കിയ മെമ്മറി കാര്‍ഡ്

നേരത്തേ സുനി അഭിഭാഷകന് നല്‍കിയ മെമ്മറി കാര്‍ഡില്‍ നടിയെ ആക്രമിക്കുന്നതില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണസംഘം ഇതു സ്ഥിരീകരിച്ചിട്ടില്ല.

 പരിശോധനയ്ക്ക് അയച്ചു

ഫോറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്കായി മെമ്മറി കാര്‍ഡ് അയച്ചുകഴിഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ച ശേഷം അന്വേഷണസംഘം അഭിഭാഷകനില്‍ നിന്നും ഭാര്യയില്‍ നിന്നും മൊഴിയെടുക്കും.

ഭാര്യയും വീട്ടിലുണ്ടായിരുന്നു

പിടിക്കപ്പെടുന്നതിനു മുമ്പ് സുനി അഭിഭാഷകന്റെ വീട്ടിലെത്തി മെമ്മറിക്കാര്‍ഡും മറ്റും കൈമാറുമ്പോള്‍ അഭിഭാഷകന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും സാക്ഷികളാക്കാന്‍ തീരുമാനിച്ചത്.

തൊട്ടടുത്ത ദിവസം

നടിയെ ആക്രമിച്ച് തൊട്ടടുത്ത ദിവസമാണ് സുനി രഹസ്യമായി ആലുവയിലെ അഭിഭാഷകനെ സമീപിച്ചത്. സുനിയെക്കൂടാതെ മറ്റു പ്രതികളായ മണികണ്ഠന്‍, വിജീഷ് എന്നിവര്‍ വക്കാലത്ത് ഒപ്പിട്ടു നല്‍കുകയും ചെയ്തു. മെമ്മറി കാര്‍ഡിനൊപ്പം ഫോണ്‍, വിജീഷിന്റെ പാസ്‌പോര്‍ട്ട് എന്നിവയും അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നു.

പോലീസ് സമ്മര്‍ദ്ദം

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സുനി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറികാര്‍ഡില്‍ ഇവ ഉണ്ടാവാമെന്ന സംശയം ഉയര്‍ന്നത്. ഇതേക്കുറിച്ച് വാര്‍ത്തകള്‍ വരികയും പോലീസിന്റെ സമ്മര്‍ദ്ദവും കൂടി ആയതോടെ അഭിഭാഷകന്‍ മെമ്മറി കാര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

മാര്‍ട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കില്ല

കേസില്‍ ആദ്യം അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിന്റെ കുടുംബവുമായി അഭിഭാഷകന് നേരത്തേ പരിചയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ട്ടിനുവേണ്ടി ഹാജരാവാന്‍ കുടുംബം അഭിഭാഷകനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ വക്കാലത്ത് ഏറ്റെടുക്കേണ്ടെന്നാണ് അഭിഭാഷകന്റെ തീരുമാനം.

സ്ഥിരീകരണമില്ല

അഭിഭാഷകന്റെ പക്കല്‍ നിന്നു ലഭിച്ച മെമ്മറിക്കാര്‍ഡില്‍ ദൃശ്യങ്ങളുണ്ടെന്ന് ഏറക്കുറെ ഉറപ്പായെങ്കിലും ഇവ പകര്‍ത്താന്‍ ഉപയോഗിച്ച യഥാര്‍ഥ മെമ്മറി കാര്‍ഡ് ഇതു തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ താന്‍ ഗോശ്രീ പാലത്തില്‍ നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് സുനി. നാവികസേനയടക്കം ഇവിടെ മുങ്ങിത്തപ്പിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇവയും പരിശോധിക്കും

സുനിയുടെ സുഹൃത്തുക്കളില്‍ നിന്നു പിടിച്ചെടുത്ത മെമ്മറി കാര്‍ഡുകളും പെന്‍ ഡ്രൈവുകളുമെല്ലാം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്.

English summary
pulsar suni's advocate and his wife may be witness in actress molestation case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X