കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി പറഞ്ഞതു പോലീസ് മുമ്പേ കണ്ടെത്തി; എന്താണത്? സമ്മര്‍ദ്ദങ്ങളില്ലെങ്കില്‍ അറസ്റ്റും

ആറ് പേരില്‍ പ്രമുഖരുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള ആക്രമണ ദൃശ്യങ്ങള്‍ പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ വ്യക്തമാകുന്നത് ഒരു കാര്യം. സാധാരണ കൊച്ചിയില്‍ നടക്കാറുള്ള അക്രമ സംഭവമല്ലിത്. ഉന്നതരുടെ ഒത്താശയോടെ ഗൂഢാലോചന നടത്തി ആസൂത്രിതമായ നീക്കം സംഭവത്തിന് പിന്നിലുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറയുന്നതും പോലീസ് കണ്ടെത്തിയതും ഇക്കാര്യമാണ്. അവസാനമായി ലഭിച്ച മൊഴികളും തെളിവുകളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഉന്നതരുടെ ഇടപെടലിലേക്കാണ്. സമ്മര്‍ദ്ദങ്ങളുണ്ടായില്ലെങ്കില്‍ വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത് വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നാണ്. കേസില്‍ ഗൂഢാലോചന നടന്നുവെന്നും വമ്പന്‍മാര്‍ സംഭവത്തിന് പിന്നില്‍ കളിച്ചിട്ടുണ്ടെന്നുമുള്ള പോലീസിന്റെ കണ്ടെത്തലിന് ഒന്നുകൂടി അരക്കെട്ടുറപ്പിക്കുകയാണ് സുനിയുടെ വാക്കുകള്‍.

ജാമ്യം എടുക്കാത്ത നീക്കം

ജാമ്യം എടുക്കാത്ത നീക്കം

റിമാന്റ് കാലാവധി കഴിഞ്ഞപ്പോഴാണ് സുനിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം എടുക്കാന്‍ തയ്യാറാകാതിരുന്ന സുനിയെ കോടതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഏതാണ് ആ സ്രാവുകള്‍

ഏതാണ് ആ സ്രാവുകള്‍

കോടതിയില്‍ എത്തിയ സുനിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഇയാള്‍ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു മാധ്യമങ്ങള്‍. സ്രാവുകള്‍ പിടിയിലാകാനുണ്ട് എന്നായിരുന്നു ഒടുവില്‍ സുനി പറഞ്ഞത്.

കൂടുതല്‍ പറഞ്ഞില്ല

കൂടുതല്‍ പറഞ്ഞില്ല

കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പ്രതിയെ പോലീസ് സമ്മതിച്ചില്ല. അതിന് മുമ്പേ കോടതി മുറിയിലേക്ക് കൊണ്ടുപോയി. അഡ്വ. ആളൂരാണ് സുനിക്കായി ഹാജരായത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടും.

രണ്ടര മിനുറ്റുള്ള വീഡിയോ

രണ്ടര മിനുറ്റുള്ള വീഡിയോ

ആറ് പേരില്‍ പ്രമുഖരുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള ആക്രമണ ദൃശ്യങ്ങള്‍ പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ഇതുവരെ ചോദ്യം ചെയ്തവര്‍

ഇതുവരെ ചോദ്യം ചെയ്തവര്‍

അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി തുടങ്ങിയവരെയെല്ലാം ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇനിയും ചോദ്യം ചെയ്യും

ഇനിയും ചോദ്യം ചെയ്യും

അതേസമയം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഭ്യമായ വിവരങ്ങള്‍ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ഉദ്ദേശം. ഈ സമയത്താണ് സുനി സ്രാവുകളെ കുറിച്ച് പറയുന്നത്.

ഇനിയും പുറത്തുവരാത്ത ചിലര്‍

ഇനിയും പുറത്തുവരാത്ത ചിലര്‍

ഇതോടെ കേസില്‍ ആരാണ് പ്രമുഖര്‍ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ഇതുവരെ മാധ്യമങ്ങളില്‍ കേള്‍ക്കാത്ത ചിലരെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്തുപോകരുതെന്ന് പോലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടുദിവസത്തിനകം

രണ്ടുദിവസത്തിനകം

അതിനിടെ കേസില്‍ നിര്‍ണായകമായ നീക്കങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കകമുണ്ടാകുമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറസ്റ്റ് സംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ട്. ആരെയാണ് പോലീസ് അറസ്റ്റ് ചെയ്യുക എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

English summary
Actress Attack Case: Pulsar Suni's reveals,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X