പള്‍സര്‍ സുനി വിളിച്ച് പ്രാര്‍ഥിക്കണം എന്ന് പറഞ്ഞു; ബസ് ഡ്രൈവറാകുമ്പോഴുള്ള പരിചയം, ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്
കൊച്ചി: ദിലീപിനെ വെറുതെ വിട്ടതോടെ നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ ചര്‍ച്ചയാകുകയാണ്. വിധിയിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സംശയത്തില്‍ ഉയര്‍ന്ന പേരായിരുന്നു ശ്രീലക്ഷ്മി. കോടതി വിധിയില്‍ ഈ പേര് പറയുന്നുണ്ട്. പള്‍സര്‍ സുനി ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മിയുമായി ഫോണില്‍ സംസാരിച്ചിരന്നു. ഇതോടെയാണ് ആരാണ് ശ്രീലക്ഷ്മി എന്ന ചോദ്യം ഉയര്‍ന്നത്.
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഒരു സ്ത്രീയുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡം, യുവതി, സ്ത്രീസാന്നിധ്യം തുടങ്ങിയ വാക്കുകള്‍ കേസുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുകയും ചെയ്തു. എന്നാല്‍, മാഡം ആര് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ വേളയിലാണ് പള്‍സര്‍ സുനി നിരന്തരം സംസാരിച്ച ശ്രീലക്ഷ്മി ആര്, അവരുടെ വിവരങ്ങള്‍ പ്രോസിക്യൂഷന് വിശദീകരിച്ചില്ല തുടങ്ങിയ കാര്യം കോടതി സൂചിപ്പിച്ചത്.

എന്നാല്‍ ശ്രീലക്ഷ്മിയുടെ മൊഴി പോലീസ് എടുത്തിരുന്നു എന്ന് അവരുടെ ഭര്‍ത്താവ് പറഞ്ഞു. പല തവണ പോലീസ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് ബോധ്യമായതിനാലാകാം ഒഴിവാക്കിയത് എന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബസ് ഡ്രൈവറാകുമ്പോഴുള്ള പരിചയം
പള്‍സര്‍ സുനി മുമ്പ് ബസ് ഡ്രൈവറായിരുന്ന കാലത്തെ പരിചയമാണ്. ഒരു കാര്യം ചെയ്യാന്‍ പോകുന്നുണ്ട്. പ്രാര്‍ഥിക്കണം എന്ന് ശ്രീലക്ഷ്മിയോട് സുനി പറഞ്ഞിരുന്നു. എന്താണ് കാര്യം എന്ന് പറഞ്ഞില്ല. ഇക്കര്യത്തിലുള്ള ആകാംഷയാണ് വീണ്ടും വീണ്ടും വിളിച്ചുനോക്കാന്‍ കാരണം. പിന്നീടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സുനിയുടെ പേര് കണ്ടതും കൂടുതല്‍ വ്യക്തത വന്നതെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു.
ഫോണും സിംകാര്‍ഡുമെല്ലാം പോലീസിന് കൈമാറിയിരുന്നു. അത് തിരിച്ചുതന്നിട്ടുമില്ല. കേസുമായി ബന്ധമില്ലെന്ന് ബോധ്യമായതിനാലാണ് പിന്നീട് ഒഴിവാക്കിയത്. നിരവധി തവണ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴെല്ലാം പോലീസുമായി സഹകരിക്കുകയും ചെയ്തിരുന്നു എന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു. കേസുമായി ഒരു ബന്ധവുമില്ല. ഇനിയും ഉപദ്രവരിക്കരുത് എന്നും ശ്രീലക്ഷ്മിയുടെ കുടുംബം ആവശ്യപ്പെടുന്നു.
പള്‍സര്‍ സുനിയുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ശ്രീലക്ഷ്മിയുമായി സംഭവ ദിവസവും സംസാരിച്ചു എന്ന് മനസിലായത്. തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ തേടി പോലീസ് എത്തിയത്. പോലീസ് വിശദമായി ശ്രീലക്ഷ്മിയെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ ശ്രീലക്ഷ്മിയെ കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചില്ല എന്നാണ് കോടതി പറയുന്നത്.
പള്‍സര്‍ സുനിയും സുഹൃത്തുമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീടാണ് മറ്റു അഞ്ച് പേരെ കൂടി പിടികൂടിയത്. ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ പിന്നീട് കേസില്‍ അറസ്റ്റിലായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവില്ലെന്ന് കണ്ട് കോടതി അവരെ വെറുതെവിട്ടു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പല കോണുകളിലും ഉയരുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications