കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് തെളിവില്ല...സിസിടിവി ദൃശ്യങ്ങളോ.. രണ്ടു ലക്ഷം രൂപ നല്‍കിയത് ??

നടിയെ ആക്രമിക്കുന്ന രംഗങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കുന്നതിനായി പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നോയെന്നുള്ള കാര്യമാണ് പരിശോധിക്കുന്നത്.

  • By Nihara
Google Oneindia Malayalam News

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായുള്ള ശ്രമത്തിലാണ് പോലീസ്. 10 ദിവസത്തെ ദൃശ്യങ്ങള്‍ സൂക്ഷിക്കാവുന്ന തരത്തിലുള്ള സോഫറ്റ് വേറാണ് ലക്ഷ്യയില്‍ ഉപയോഗിച്ചു വരുന്നത്. ലക്ഷ്യയുടെ മുകളിലത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതെന്ന് സ്ഥിരീകരിച്ചത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ദിലീപ് അറസ്റ്റിലായതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അറസ്റ്റിലായ ദിലീപിനെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 തെളിവില്ല

തെളിവില്ല

ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

 ശ്രമിക്കുന്നു

ശ്രമിക്കുന്നു

യുവനടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മെമ്മറി കാര്‍ഡ് ലക്ഷ്യയിലാണ് നല്‍കിയതെന്നുള്ള വാദത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനി എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. പത്തു ദിവസത്തെ ദൃശ്യങ്ങള്‍ സൂക്ഷിക്കാവുന്ന തരത്തിലുള്ള സോഫ്റ്റ് വെയറാണ് ലക്ഷ്യയില്‍ ഉപയോഗിച്ചു വരുന്നത്.

 പണം നല്‍കിയത്

പണം നല്‍കിയത്

യുവനടിയെ ആക്രമിക്കുന്നതിനായി പള്‍സര്‍ സുനിക്ക് രണ്ടു ലക്ഷം രൂപ നല്‍കിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യ ഭാര്യയെ അറിയിച്ചതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഇത്തരത്തിലൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചത്.

 ഗൂഢാലോചന തുടങ്ങിയത്

ഗൂഢാലോചന തുടങ്ങിയത്

യുവനടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. താരംസഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയുടെ റിഹേഴ്‌സല്‍ പുരോഗമിക്കുന്നതിനിടയിലാണ് ഗൂഢാലോചന തുടങ്ങിയത്.

 ലൊക്കേഷനില്‍ പള്‍സര്‍ സുനിയും

ലൊക്കേഷനില്‍ പള്‍സര്‍ സുനിയും

ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഇരുവരും വീണ്ടും ഗൂഢാലോചന നടത്തിയെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൂഢാലോചനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

 വഴക്ക്

വഴക്ക്

അമ്മ ഷോയുടെ റിഹേഴ്‌സലിനിടയില്‍ നടിയും ദിലീപും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. സിദ്ദിഖ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇടപെട്ടാണ് അന്ന് പ്രശ്‌നം പരിഹരിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

English summary
Police will check cctv visulas of Lakshya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X