പുന്നോല്‍ ഹരിദാസ് വധം: കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലിസ് എഫ്. ഐ. ആര്‍
തലശേരി: ന്യൂമാഹി പുന്നോലിലെ സി.പി. എം പ്രവര്‍ത്തകനും മത്സ്യതൊഴിലാളിയുമായി ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് നേരത്തെ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ഗൂഡാലോചന കേസില്‍ അറസ്റ്റു രേഖപ്പെടുത്തിയ നാലുപേര്‍ ബി.ജെ.പി -ആര്‍. എസ്. എസ് ബന്ധമുള്ളവരാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡി.വൈ. എസ്. പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ തലശേരി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, അമല്‍ മനോഹരന്‍, സുനേഷ്, വിമിന്‍ എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൂന്നോലിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായത് ഗൂഡാലോചന നടത്തിയവര്‍ മാത്രമാണെന്നാണ പൊലിസ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലശേരി നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളാണ് കേസില്‍ ഗൂഡാലോചനയുടെ തെളിവായി പൊലിസ് ചൂണ്ടിക്കാണിക്കുന്നത്.
Recommended Video
തലശേരി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ് കേസിലെ മറ്റു പ്രതികളായ വിമിന്‍ .അമല്‍ മനോഹരന്‍, സുമേഷ് എന്നിവരുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളില്‍ അക്രമം നടത്തുന്നതിനെ കുറിച്ചുള്ള ആശയ വിനിമയം നടത്തിയതിന്റെ തെളിവായാണ് പൊലിസ് പരിഗണിക്കുന്നത്. എന്നാല്‍ കൊല നടത്തിയത് ഇവരെല്ലെന്നാണ് പൊലിസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഏഴു പേരില്‍ നാലുപേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.












Click it and Unblock the Notifications