കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുണ്യം പൂങ്കാവനം';പമ്പ മുതല്‍ സന്നിധാനം വരെ ശുചീകരണം നടത്തി

Google Oneindia Malayalam News

പത്തനംതിട്ട; പുണ്യം പൂങ്കാവനം' പദ്ധതിയുടെ ഭാഗമായി പൊലീസ് സേന ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുമായി ചേര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ശുചീകരണം നടത്തി. ആയിരത്തോളം വളണ്ടിയര്‍മാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. സന്നിധാനത്തും പാണ്ടിത്താവളം, അന്നദാന മണ്ഡപം, വലിയ നടപ്പന്തല്‍, പോലീസ് ബാരക്ക്, അരവണ കൗണ്ടര്‍, ഭസ്മക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണം. സ്വാമി അയ്യപ്പന്‍ റോഡും, പരമ്പരാഗത പാതയും സംഘം വൃത്തിയാക്കി.

sabarimala-1674133420.jpg -

ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരു പോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ലക്ഷ്യം. സന്നിധാനം എസ്ഐ ജയകുമാര്‍, ആംഡ് പോലീസ് ഇന്‍സ്പക്ടര്‍ രാജു മാത്യു, എസ്.ഐമാരായ ഷിഹാബ്, പത്മകു കാര്‍, ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, ട്രഷറര്‍ ജി പത്മാകരന്‍, ടീച്ചേഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.സുധീര്‍ അരവിന്ദ്, മാധവ കുറുപ്പ്, സി പി ഒ മാരായ സുമിത്ത്, അനീഷ്, ടിനു, പ്രശോഭ്, സനല്‍, മനോജ്, ബിനോയ്, കൃഷ്ണേന്ദു, സാംജിത്ത്, റിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭക്തന്മാരുടെ നിറഞ്ഞ പങ്കാളിത്തം, എല്ലാം ഭംഗിയായി: മേൽശാന്തി

ഭക്തന്മാരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം അയ്യപ്പന്റെ അനുഗ്രഹത്തോടെ ഏറ്റവും ഭംഗിയായാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരി പറഞ്ഞു. ഒരുപക്ഷേ, എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമാണ് കടന്നു പോവുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മികച്ച രീതിയിൽ സഹകരിച്ച് പ്രവർത്തിച്ചു.

ദേവസ്വം വകുപ്പ്, പോലീസ്, ഫയർഫോഴ്‌സ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ പ്രവർത്തനം ശ്ലാഖനീയമാണ്. കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് മികച്ച മണ്ഡലകാലം പൂർത്തീകരിക്കാൻ സാധിച്ചത്. ഭക്തരുടെ നിറഞ്ഞ സാന്നിധ്യവും, ഭക്തിനിർഭരമായ അന്തരീക്ഷവും സന്നിധാനത്ത് ഉണ്ടായിരുന്നു. തിരക്ക് കൂടുതലായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിക്കാതെ മണ്ഡലകാലം പൂർത്തിയാക്കാൻ സാധിച്ചു.

വെള്ളിയാഴ്ച രാവിലെ തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ച ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിക്കും. തുടർന്ന് കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കുമെന്നും മേൽശാന്തി പറഞ്ഞു.

English summary
'Punyam Poonkavanam'; cleaning from Pampa to Sannidhanam was done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X