Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചു ഉമ്മന്‍ പ്രവചിക്കുന്നു ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം; 'എല്ലാവരും യുഡിഎഫ് സര്‍ക്കാരിനായി കാത്തിരിക്കുന്നു'

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും വോട്ടുകള്‍ ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ്. നിശബ്ദ പ്രചാരണ ദിവസമാണെങ്കിലും സ്ഥാനാര്‍ഥിക്ക് ഇന്നും വിശ്രമമില്ല. വോട്ടിങ് യന്ത്രങ്ങളുടെ സാമഗ്രികള്‍ ഉച്ചയോടെ വിതരണം ചെയ്തുകഴിഞ്ഞു. 182 ബൂത്തുകളാണ് തിരഞ്ഞെടുപ്പിന് സജ്ജമായിരിക്കുന്നത്.

നിരവധി വിഷയങ്ങളാണ് പ്രചാരണ കാലത്ത് പുതുപ്പള്ളിയില്‍ ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സ, മണ്ഡലത്തിലെ വികസനം, മാസപ്പടി വിവാദം, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്റെ പോത്ത് പരാമര്‍ശം, ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം എന്നിവയെല്ലാം ചര്‍ച്ചയായ ശേഷമാണ് മണ്ഡലത്തില്‍ ജനവിധി നടക്കുന്നത്.

achu-oommen

എത്ര വോട്ടുകള്‍ കിട്ടുമെന്ന് കൃത്യമായി കണക്കൂ കൂട്ടുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടിക പഠിച്ചാണ് ഇരുവിഭാഗങ്ങളും അവസാന തന്ത്രങ്ങള്‍ മെനഞ്ഞത്. ഇരുവിഭാഗവും പ്രതീക്ഷയോടെയാണ് പ്രതികരിക്കുന്നത്. ഒരുപടി മുന്നില്‍ യുഡിഎഫ് ആണ്. ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള അവസാന തിരഞ്ഞെടുപ്പാണിത് എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.

കാടിളക്കിയുന്ന പ്രചാരണം കഴിഞ്ഞ് മണ്ഡലവാസികള്‍ മാത്രമായതോടെ പുതുപ്പള്ളി ഇന്ന് ശാന്തമാണ് എന്ന് പറയാം. പക്ഷേ, ഇരുവിഭാഗവും വോട്ടുകള്‍ ഉറപ്പിക്കുകയാണ്. കഴിഞ്ഞ തവണ നേടിയ വോട്ടെങ്കിലും നിലനിര്‍ത്തണം എന്ന ലക്ഷ്യമാണ് ബിജെപിക്ക്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000 ആക്കി കുറച്ച ആത്മവിശ്വാസം ജെയ്കിനുണ്ട്. ഉമ്മന്‍ ചാണ്ടിയെ ജനം മറക്കില്ലെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍.

ചാണ്ടി ഉമ്മന്‍ ജയിക്കുമോ എന്ന ചോദ്യത്തിന് യുഡിഎഫ് ക്യാമ്പ് പ്രസക്തി നല്‍കുന്നേയില്ല. ഭൂരിപക്ഷം എത്ര എന്ന കാര്യത്തില്‍ മാത്രമാണ് അവര്‍ക്കിടയിലെ ചര്‍ച്ച. ജെയ്ക് സി തോമസിന് ലഭിച്ച വോട്ടുകളുടെ അത്ര ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പക്ഷം. മണ്ഡലത്തില്‍ സംഘടനാ സംവിധാനം ചിട്ടപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നതില്‍ സംശയമില്ല.

അച്ചു ഉമ്മന്‍ പറയുന്നത് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 33000 കടക്കുമെന്നാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. 33000ത്തിന് മുകളില്‍ ഭൂരിപക്ഷമെത്തുമെന്നത് ഉറപ്പാണ്. വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടി, അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍, കര്‍ഷകര്‍ വളരെ പ്രതിസന്ധിയിലാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

യുഡിഎഫിന് ഒപ്പമാണ് എല്ലാവരും. എത്രയും വേഗം ഈ സര്‍ക്കാര്‍ മാറി യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ മതി എന്നാണ് ജനം പറയുന്നത്. എല്ലാ സമവാക്യവും ഞങ്ങള്‍ക്ക് അനുകൂലമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ നിറഞ്ഞു നിന്നിരുന്നു അച്ചു ഉമ്മന്‍. വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമാകും മടക്കമെന്നും അവര്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+