Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ കുമ്മനത്തെ ഇറക്കുമോ? ജോർജ് കുര്യനും പരിഗണനയില്‍: ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് അറിയാം

തൃശ്ശൂർ: ബി ജെ പി കോർകമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും എന്‍ ഡി എ യോഗവും ഇന്ന് തൃശൂരില്‍ ചേരും. പുതുപ്പള്ളി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കലാണ് യോഗങ്ങളുടെ പ്രധാന അജണ്ട. സംസ്ഥാന ഭാരവാഹി യോഗം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെങ്കിലും ഇതിനിടയിലാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഇതോടെയാണ് എന്‍ ഡി എ യോഗം ഉള്‍പ്പെടെ വിളിച്ച് ചേർത്ത് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കൂടി കടക്കാന്‍ ബി ജെ പി നേതൃത്വം തീരുമാനിച്ചത്.

കോർ കമ്മിറ്റിയാവും ആദ്യം ചേരുക. ഉച്ചയോടെ സംസ്ഥാന ഭാരവാഹി യോഗവും വൈകീട്ട് എന്‍ ഡി എ യോഗവും നടക്കും. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തെക്കുറിച്ച് ബി ഡി ജെ എസ് യോഗത്തില്‍ അവകാശവാദം ഉയർത്താന്‍ സാധ്യതയുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ വീണ്ടും സംഘടന രംഗത്ത് സജീവമായതിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന ഭാരവാഹി യോഗം കൂടിയാണ് ഇത്. യോഗത്തില്‍ ശോഭ സുരേന്ദ്രനും പങ്കെടുത്തേക്കും.

kumman2

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടായേക്കും. പാർട്ടി കോട്ടയും ജില്ല പ്രസിഡന്റ് ഹരിക്കാണ് മുന്‍തൂക്കം. സന്ദീപ് വചസ്പതി,പാർട്ടി സംസ്ഥാന വക്താവ് ജോർജ് കുര്യന്‍, മുതിർന്ന നേതാവും മുന്‍ മിസോറാം ഗവർണ്ണറുമായി കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളും വിവിധ സാധ്യതകള്‍ വെച്ച് പരിഗണനയിലുണ്ട്. യോഗങ്ങള്‍ക്ക് ശേഷം ബി ജെ പി കേന്ദ്ര നേതൃത്വമാവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

നായർ വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് പുതുപ്പള്ളി. അതുകൊണ്ട് തന്നെ ആ സമുദായത്തില്‍ നിന്ന് സ്ഥാനാർത്ഥി വേണമെന്നാണ് ബി ജെ പിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. സഹതാപതരംഗം ഉണ്ടായാല്‍ സാഹചര്യങ്ങള്‍ യു ഡി എഫിന് ഏറെ അനുകൂലമാകും. ഈ സമയത്ത് സംഘ്പരിവാർ വോട്ടുകള്‍ ചോരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അതിന് കുമ്മനം രാജശേഖരനാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ജോർജ് കുര്യന്റെ പേര് ഉയർന്ന് വരുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് പിടിക്കാന്‍ സാധിച്ചാല്‍ അത് കരുത്താവും. എന്നാല്‍ മണിപ്പൂർ വിഷയത്തോടെ ക്രൈസ്തവർക്കിടയില്‍ ബി ജെ പി വിരുദ്ധ വികാരം രൂപപ്പെട്ടതിനാല്‍ ഇത് പ്രാവർത്തികമായേക്കണമെന്നില്ല. കഴി ഞ്ഞ തെ ര ഞ്ഞെ ടു പ്പി ല്‍ 11,694 വോ ട്ടായിരുന്നു പുതുപ്പള്ളിയില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച എന്‍ ഹരിക്ക് ലഭിച്ചത്. അതേസമയം 2016 ല്‍ മത്സരിച്ച ജോർജ് കൂര്യന് 15993 വോട്ട് നേടാന്‍ സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+