'ഇത് അപ്പയുടെ 13-ാമത്തെ വിജയം;വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും; ചാണ്ടി ഉമ്മൻ
കോട്ടയം: പതെരഞ്ഞെടുപ്പ് വിജയം ഉമ്മൻചാണ്ടി 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്.അപ്പയെ പോലെ ജനങ്ങൾക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും', ചാണ്ടി ഉമ്മൻ പറഞ്ഞു.
'ജനങ്ങളുടെ തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുകയാണ്. എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഇത് അപ്പയുടെ 13ാം വിജയമായി ഞാൻ കണക്കാക്കുകയാണ്. ഇത് അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. പുതുപ്പള്ളിക്കാർ എന്നിൽ ഏൽപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഞാൻ ഭംഗം വരുത്തില്ല.

അപ്പ 53 വർഷക്കാലം ഈ നാട്ടിൽ കരുതലും വികസവുമായി ഈ മണ്ഡലത്തിൽ ഉണ്ടായിരുന്നു.ഞാനും അതുപോലെ തന്നെയുണ്ടാകും. പുതുപ്പള്ളിയുടെ വികസനത്തിന് ഒറ്റക്കെട്ടായി നമ്മുക്ക് മുന്നോട്ട് പോകാം. ഏതൊരാൾക്കും അവരുടെ പ്രശ്നം അപ്പയുടെ അടുത്ത് വന്ന് പറയാമായിരുന്നു. അദ്ദേഹം അവരുടെ കൈയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതുപോലെ തന്നെ ഞാനും പുതുപ്പള്ളിക്കാർക്ക് കൈയ്യെത്തും ദൂരത്ത് തന്നെ ഉണ്ടാകും. അതിന് ജാതിയോ മതമോ ഒന്നും പ്രശ്നമല്ല.
സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും പാർട്ടി അധ്യക്ഷൻ ഖാർഗെയ്ക്കും നന്ദി അറിയിക്കുകയാണ്. മുതിർന്ന നേതാക്കൾക്കെല്ലാവർക്കും നന്ദി പറയുകയാണ്. എകെ ആന്റണി, കെസി വേണുഗോപാൽ,വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കെല്ലാം നന്ദി അറിയിക്കുന്നു. രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് പ്രചാരണഘത്തിൽ തനിക്ക് ലഭിച്ചത്. അപ്പ ഈ നാട്ടിലെ ഓരോ വീട്ടിലെയും സഹോദരനും മകനുമൊക്കെയായിരുന്നു. കുടുംബാംഗത്തെ എന്ന പോലെയുള്ള സ്നേഹമാണ് തനിക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച വിജയമാണിത്. മനസ്സില്‍ കണ്ട ചിത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്';ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടാവുകയെന്നും അതിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറുകയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.












Click it and Unblock the Notifications