പുതുവൈപ്പ്...ഡിസിപിക്കെതിരേ ജേക്കബ് തോമസ്!! ജനങ്ങളെ സഹോദരരായി പോലീസ് കാണണം!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ പോലീസ് തല്ലിച്ചതച്ചത് ശരിയായില്ല. ജനങ്ങളെ സഹോദരന്‍മാരെപ്പോലെയാണ് പോലീസ് കാണേണ്ടത്.

കര്‍ഷകന്‍റെ ആത്മഹത്യ...ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും!! ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്...

1

കൊച്ചിയില്‍ ഹൈക്കോടതി ജംക്ഷനു സമീപത്തു വച്ച് സമരക്കാരെയും വഴിയാത്രക്കാരെയും മര്‍ദ്ദിച്ച് വിവാദത്തിലായ ഡിസിപി യതീഷ് ചന്ദ്രയെയും ജേക്കബ് തോമസ് വിമര്‍ശിച്ചു.ഏതു പോലീസ് ഉദ്യോഗസ്ഥന്‍ ജനങ്ങളെ മര്‍ദ്ദിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2

ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് സമരക്കാരും ഭരണപക്ഷത്തു നിന്ന് വിഎസ് അച്യുതാനന്ദനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ യതീഷ് ചന്ദ്രയ്ക്ക് പിന്തുണ നല്‍കുന്ന തീരുമാനമാണ് ഡിജിപി ടിപി സെന്‍കുമാര്‍ സ്വീകരിച്ചത്. ഡിസിപിയുടെ നടപടിയില്‍ തെറ്റില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Jacob thomas criticize dcp and police in puthuvype issue
Please Wait while comments are loading...