കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിംഗല്‍ വെടിക്കെട്ട് അപകടം; അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു .

സിബിഐ അന്വേഷണത്തിനുള്ള തീരുമാനം വരേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. വെടിക്കെട്ട് അപകടം മുന്‍കൂട്ടി അറിഞ്ഞ് അത് തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി . കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും നിര്‍ദ്ദേശം. സിബിഐയെ കോടതി നേരത്തേ കക്ഷി ചേര്‍ത്തിരുന്നു .

Kollam, Temple, Fire

പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നും കോടതി നിരീക്ഷിച്ചു . ജനങ്ങളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പൊലീസിന് കഴിയാതിരുന്നത് നിയമവാ ഴ്ചയുടെ പരാജയമാണ് . വെടിമരുന്നിന്റെ ഉറവിടമോ അളവോ പൊലീസിന് അറിയില്ല. പരവൂര്‍ അപകടത്തെക്കുറിച്ച് പൊലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നല്‍കണമെന്ന് കോടതി പറഞ്ഞു. വെടിക്കെട്ടിന് അനുമതി നല്‍കിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി സംശയിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

English summary
Puttingal Temple Fire: Kerala High Court calls for CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X