പുറ്റിംഗലിലെ മരണസഖ്യയെക്കാളും വേദനിപ്പിയ്ക്കുന്നത് മരണത്തെ അതിജീവിച്ച ഇവരാണ്...
കൊല്ലം: 110ലേറെപ്പേരുടെ ജീവനെടുത്ത പരവൂര്‍ പുറ്റിംഗല്‍ ദുരന്തം, ദുരന്തത്തില്‍ പരിക്കേറ്റ് മുന്നൂറിലേറെപ്പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന കാലങ്ങളോളം മായാതെ നില്‍ക്കും. മരണത്തെക്കാള്‍ ഭീകരമാണ് ദുരന്തങ്ങളില്‍ അനാഥരാക്കപ്പെടുന്ന അവസ്ഥ. വെടിക്കെട്ട് ദുരന്തത്തില്‍ ഒരു ദിവസം കൊണ്ട് കൃഷ്ണയ്ക്കും കിഷോറിനും നഷ്ടമായത് മാതാപിതാക്കളെയാണ് .
വിവിധ മാധ്യമങ്ങള്‍ ഈ കുട്ടികളുടെ വേദന അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉത്സവക്കച്ചവടത്തിന് പോയതായിരുന്നു കുട്ടികളുടെ മാതാപിതാക്കള്‍. അപകടത്തെത്തുടര്‍ന്ന് അമ്മ സംഭവ സ്ഥലത്തും അച്ഛന്‍ ആശുപത്രിയിലും മരിച്ചു. അതോടെ ഇരുവരും അനാഥരായി . ഈ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി .

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യ മന്ത്രി പറഞ്ഞു. മരിച്ച 13 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. 1039 പേരെ ഇതുവരെ ചികിത്സിച്ചു. 27 പേരുടെ നില അതീവ ഗുരുതരമാണ്. വെടിക്കെട്ട് നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി 14ാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് സര്‍വ്വകക്ഷിയോഗം വിളിയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .












Click it and Unblock the Notifications