കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിക്കൊക്കെ നല്ല പവറായിരിക്കും..താങ്ങാൻ പറ്റില്ല നിനക്കൊന്നും'; വീണ്ടും പിവി അൻവർ

Google Oneindia Malayalam News

മാധ്യമങ്ങൾക്കെതിരെ വിമർശനം ആവർത്തിച്ച് പിവി അൻവർ എംഎൽഎ. ഫേസ്ബുക്കിൽക്കൂടിയാണ് അൻവറിന്റെ വിമർശനം ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആയിരുന്നു മാധ്യമങ്ങളെ വിമർശിച്ച് അൻവർ പോസ്റ്റുകൾ ഇട്ടത്. ഇപ്പോൾ പുതിയ പോസ്റ്റ് കൂടി ഇട്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തന മേഖലയിൽ നവീകരണമല്ല ആവശ്യം,നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണ് എന്നും പരമാവധി ക്ഷമിച്ച്‌,അടി വാങ്ങി നിൽക്കുന്നവൻ തിരിച്ച്‌ പ്രതിരോധിച്ച്‌ തുടങ്ങിയാൽ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കും..താങ്ങാൻ പറ്റില്ല നിനക്കൊന്നും. ഇത്രയും നാൾ നിങ്ങളുടെ ടേണായിരുന്നു.ഇപ്പോൾ ഞങ്ങളുടേതാണ്.ഒരിളവും,ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ട.തരില്ല.! എന്നും അദ്ദേഹം പറഞ്ഞു.

'താങ്ങാൻ പറ്റില്ല നിനക്കൊന്നും. ഇത്രയും നാൾ നിങ്ങളുടെ ടേണായിരുന്നു'

'താങ്ങാൻ പറ്റില്ല നിനക്കൊന്നും. ഇത്രയും നാൾ നിങ്ങളുടെ ടേണായിരുന്നു'

ഫേസ്ബുക്ക് പോസ്റ്റ്:

മാധ്യമപ്രവർത്തന മേഖലയിൽ നവീകരണമല്ല ആവശ്യം,നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണ്. പരമാവധി ക്ഷമിച്ച്‌,അടി വാങ്ങി നിൽക്കുന്നവൻ തിരിച്ച്‌ പ്രതിരോധിച്ച്‌ തുടങ്ങിയാൽ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കും.താങ്ങാൻ പറ്റില്ല നിനക്കൊന്നും.
ഇത്രയും നാൾ നിങ്ങളുടെ ടേണായിരുന്നു.ഇപ്പോൾ ഞങ്ങളുടേതാണ്.ഒരിളവും,ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ട.തരില്ല.!

കള്ളിയങ്കാട്ട്‌ നീലി

കള്ളിയങ്കാട്ട്‌ നീലി"നാടകം പൊളിച്ച്‌ കൈയ്യിൽ തരും.!


പി.വി. അൻവറിനെതിരെ പരമ്പര പ്ലാൻ ചെയ്ത്‌,അതിന്റെ പ്രതിഫലമായി കാർ വാങ്ങിയവന്മാർ വരെ ഇവിടുണ്ട്‌.ആദ്യം അഴിച്ച്‌ വിടാൻ പോകുന്നത്‌ ആ വണ്ടീടെ ടയറിന്റെ കാറ്റാണ്.പൊതുസമൂഹത്തിന്റെ മുന്നിൽ നിന്റെ ഒക്കെ മാധ്യമധർമ്മത്തിന്റെ പൊയ്മുഖം വലിച്ച്‌ കീറും."കള്ളിയങ്കാട്ട്‌ നീലി"നാടകം പൊളിച്ച്‌ കൈയ്യിൽ തരും.! ഓർക്കാപ്പുറത്ത്‌ അടിക്കാതെ,പറഞ്ഞിട്ട്‌ അടിക്കുന്നതാണ് രസം.അതാണ് എന്റെ
ഒരു സ്റ്റൈൽ..😎 അപ്പോ എപ്പടി മെയിൻ മാപ്രേ..ആരംഭിക്കലാമാ..

കർണാടകയിലെ ക്വാറി ബിസിനസ്..

കർണാടകയിലെ ക്വാറി ബിസിനസ്..

കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നാം തവണയും പി വി അൻവർ എംഎൽഎ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ( ഇഡി) മുമ്പിൽ ഹാജരായിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് അൻവർ ഹാജരായത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇ ഡി അൻവറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു.

ചെയ്തവനും..ചെയ്യിപ്പിച്ചവനും ഒക്കെ ട്രോഫി ഉണ്ട്‌

ചെയ്തവനും..ചെയ്യിപ്പിച്ചവനും ഒക്കെ ട്രോഫി ഉണ്ട്‌


നേരത്തെ ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അൻവറിനോട് എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആയിരുന്നു എന്നാണ് പറഞ്ഞത്.
വാർത്തയ്ക്ക്‌ ഒരു ഗുമ്മ് കിട്ടാൻ വേണ്ടി സെറ്റൊക്കെ ഇട്ട്‌,കഥാപാത്രങ്ങളെ ഒക്കെ റെഡിയാക്കി,ഫാബ്രിക്കേറ്റഡ്‌ പരമ്പരകൾ ചെയ്യുന്ന വിശുദ്ധ മാപ്രകൾ വരെ ഇവിടുണ്ട്‌.ചെയ്തവനും..ചെയ്യിപ്പിച്ചവനും ഒക്കെ ട്രോഫി ഉണ്ട്‌.. വടി വെട്ടീട്ടേ ഉള്ളൂ മാപ്രകളേ.. അടി ഇനി തുടങ്ങാൻ പോണേ ഉള്ളൂ.. Just wait and see..😉😎 എന്നായിരുന്നു വെള്ളിയാഴ്ച അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

English summary
pv Anvar MLA agains Criticized medias,socialmedia post Goes viral, here is what he said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X