'പോലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും'; വിമർശനങ്ങൾക്ക് മറുപടിയുമായി പിവി അൻവർ
മലപ്പുറം: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് പിവി അൻവർ എം എൽ എ. പോലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിയെ പലരും തെറ്റിധരിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.
താൻ സംസാരിച്ചത് മുഖ്യമന്ത്രി സൂചിപ്പിച്ച അതേ പുഴുക്കുത്തുകൾക്കെതിരെയാണെന്നും ഫോൺ ചോർത്തിയത് ശരിയാണെന്ന് താനും കരുതുന്നില്ലെന്നും പിവി അൻവർ പറഞ്ഞു.
താൻ ചെയ്തത് തെറ്റാണെന്നും മുഖ്യമന്ത്രി പറയുന്നതിന് മുൻപ് തന്നെ അക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ആ ഫോൺ റെക്കോർഡ് താൻ ഉപയോഗപ്പെടുത്തിയത് ഈ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും അൻവർ പറഞ്ഞു.

സ്വർണക്കടത്തുമായി ഉന്നയിച്ച ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കടത്തുകാരെ പോലീസ് പിടിക്കുന്നത് ഷെയറിന് വേണ്ടിയാണെന്നും സ്വര്‍
ണക്കടത്തുകാരെ എവിടെയൊക്കെ കൊണ്ടുപോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഷെയര്‍ പറ്റിയത് ക്യാരിയേഴ്‌സിനെ ഭീഷണിപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്ക്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധിപ്പിച്ച് കൊണ്ടാണെന്നും ആ കേസിൽ അന്വേഷണം നടക്കണമെന്നും അൻവർ പറയുന്നു. പോലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വെച്ചാണ് സ്വർണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ ആ സ്വർണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ പണിക്കാരോട് ചോദിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം കൊണ്ട് വന്ന ആളുകൾ തെളിവുകൾ തരുന്നില്ലെന്നും എ ഡി ജി പി ക്രമസമാധാന ചുമതലിയിൽ തുടരുന്നതിനാൽ
അവർക്ക് ഭയമുണ്ട്. 102 സി ആർ പി സി പ്രകാരമാണെന്ന് പോലീസ് ഈ സ്വർണ കള്ളക്കടത്ത് കേസുകൾ മുഴുവൻ എടുത്തിട്ടുള്ളത്. സ്വർണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്യ അല്ലാതെ കളവ് മുതലല്ല ഇത്.
കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്? ഇവിടെയാണ് പോലീസിന്റെ കള്ളത്തരം, ഈ പറഞ്ഞ 170 ഓളം സ്വർണ കള്ളക്കടത്ത് കേസുകൾ എല്ലാമൊന്നും നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചതെന്നും സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് പങ്കുപറ്റുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും അത് കൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറയുന്നു.
തന്റെ വീട്ടിലെ കാര്യത്തിന് ഇറങ്ങിയതല്ല, എന്റെ വീട്ടിലെ കാര്യത്തിനാണെങ്കില്‍ എന്റ് കാല് പിടിച്ച ഐ പി എസ് കാരന്‍ 25 കൊല്ലം എന്റെ അടിമായാകാം എന്ന് പറഞ്ഞതാണ്. നാല് ഐ പി എസ് കാരെ കൂട്ടി എനിക്ക് നടന്നാല്‍ മതിയല്ലോ. സുഖമായി എനിക്ക് രാഷ്ട്രീയം നടത്താമായിരുന്നു. ഇത്രയും വലിയ റിസ്‌ക് ഞാന്‍ എടുക്കുന്നത് അടുത്ത തലമുറയ്ക്ക് എങ്കിലും ഇവിടെ സമാധാനമായി കിടന്നുറങ്ങണം, അദ്ദേഹം പറഞ്ഞു. തീയിൽ ജനിച്ചതാണ് താനെന്നും വെയിലത്ത് വാടില്ലെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications