15ാമത് ജില്ല വേണം, മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിക്കണം; നയം പ്രഖ്യാപിച്ച് പിവി അന്‍വര്‍
മഞ്ചേരി: പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സാമൂഹിക സംഘടനയുടെ നയരേഖ പ്രഖ്യാപിച്ച് പിവി അന്‍വര്‍. ഭരണഘടനയിലൂന്നിയാണ് നയപ്രഖ്യാപനം നടത്തിയത്. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. ജനാധിപത്യ-സോഷ്യലിസ്റ്റ് നയം പിന്തുടരും. മതനിരപേക്ഷ കാഴ്ച്ചപ്പാടിന് പ്രാമുഖ്യം നല്‍കും.
സംസ്ഥാനത്ത് അസമത്വം വര്‍ധിക്കുന്നു. ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവലാണ് ഡിഎംകെ. ജാതി സെന്‍സസിനായി പോരാടും. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കും. മലബാറിനോടുള്ള അവഗണനയ്ക്കെതിരെ പോരാടും. കേരളത്തിന് 15ാം ജില്ല ആവശ്യമാണ്. മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും നയപ്രഖ്യാപനത്തില്‍ അന്‍വര്‍ വ്യക്തമാക്കി.

എല്ലാ പൗരന്മാര്ക്കും രാഷ്ട്രീയ-സാമൂഹിക സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്ന് അന്‍വര്‍ വിശദീകരിച്ചു. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണ് സംഘടനയുടെ ലക്ഷ്യം. ഇന്ത്യന്‍ ജനാധിപത്യത്തിന് കാവല്‍ ആവശ്യമാണ്. അതിന് വേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും അന്‍വര്‍ വിശദീകരിച്ചു. അതേസമയം സമ്മേളനത്തിന് അകമ്പടിയായി കനത്ത മഴയും മഞ്ചേരിയിലുണ്ടായിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സമ്മേളന വേദിയിലേക്ക് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
വിദ്യാഭ്യാസ മേഖലയിലും സമ്പൂര്‍ണ മാറ്റങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20 ശതമാനം സ്കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കണം. വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനും ആവശ്യപ്പെടുമെന്നും അന്‍വര്‍ വ്യക്തമാക്കി.
അതേസമയം ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അന്‍വറിന് പിന്തുണയുമായി നൂറുകണക്കിന് ആളുകളാണ് മഞ്ചേരിയിലേക്ക് എത്തിയത്. ഡിഎംകെ പൊതു പ്രവര്‍ത്തകര്‍ അന്‍വറിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ തള്ളിയിരിക്കുകയാണ്. പാര്‍ട്ടിയുടെ അറിവോടെയല്ല ഇവര്‍ പങ്കെടുക്കുന്നതെന്നാണ് വിശദീകരണം. സിപിഎമ്മിനെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്ന് നേരത്തെ ഡിഎംകെ വ്യക്തമാക്കിയതാണ്.
ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ പലയിടത്തും സമ്മേനത്തിലേക്ക് എത്തുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലീസ് തടയുകയാണെന്ന് പിവി അന്‍വര്‍ സമ്മേളന വേദിയിലേക്ക് പുറപ്പെടും മുമ്പ് ആരോപിച്ചിരുന്നു. കിലോമീറ്ററുകള്‍ അപ്പുറത്ത് വെച്ച് പോലീസ് വാഹനം നിയന്ത്രിക്കുകയാണ്. തന്നെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടില്‍ പോലീസെത്തിയിരുന്നു. കള്ളക്കടത്തുമായി നിങ്ങള്‍ക്ക് എന്ത് ബന്ധമെന്നാണ് അവരോട് ചോദിക്കുന്നത്. ഇതെല്ലാം ഇവിടെ നടക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications