Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനായിലോ കനാലിലോ അല്ല, ഇവിടെയാണ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചുട്ടമറുപടിയുമായി പിവി അന്‍വര്‍

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരാഴ്ച മുമ്പ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ ആഫ്രിക്കയിലാണെന്നായിരുന്നു പിവി അന്‍വര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിന് പിന്നാലെ ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ പിവി അന്‍വര്‍ എംഎല്‍എയെ വിട്ടു തരണണെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റ് ചെയ്തിരുന്നു.

pv anwar

ഇപ്പോഴിതാ തന്റെ ആഫ്രിക്കന്‍ യാത്രയെ കുറിച്ച് വിശദീകരിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പിവി അന്‍വര്‍. ഘാനയില്‍ തടവിലാണെന്ന പ്രചരണത്തിന് താന്‍ കാനയിലോ കനാലിലോ അല്ലെന്നായിരുന്നു അന്‍വറിന്റെ മറുപടി. ബിസ്‌നസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലെ സിയെറെ ലിയോണിലാണ് താന്‍ ഉള്ളതെന്ന് അന്‍വര്‍ വീഡിയോയില്‍ പറയുന്നു.

രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്- അന്‍വര്‍ വീഡിയോയില്‍ പറയുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം, എംഎല്‍എയെ തടങ്കലിലാക്കിയെന്നും വിട്ടയക്കണമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ പരിഹാസ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം മറുപടി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+