പരിശോധനയ്ക്ക് മുൻപും ശേഷവും ഉള്ള കിറ്റക്സിലെ ചിത്രങ്ങൾ പങ്കുവെച്ച് പിവി ശ്രീനിജൻ എംഎൽഎ; മറുപടി
തിരുവനന്തപുരം; കിറ്റക്‌സ് ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾ പ്രതികരിച്ച് പിവി ശ്രീനിജൻ എംഎൽ. കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടേതടക്കമുള്ള പരാതികളിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ പരിഹാരം കാണാനാണ് താൻ ശ്രമിച്ചതെന്ന് എംഎൽഎ പറഞ്ഞു. വ്യവസായത്തെ തകർക്കാനല്ല ഞാൻ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും എംഎൽഎ പറഞ്ഞു. കമ്പനിയിലെ പരിശോധനയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് എംഎൽഎയുടെ പോസ്റ്റ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാധ്യങ്ങളിലും സാമൂഹ്യമാധ്യങ്ങളിലും "ചില തല്പരകക്ഷികൾ" തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഞാൻ ഒരു വ്യവാസായിയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഇവർ പ്രചരപ്പിച്ചുകൊണ്ടിരിക്കുന്നത്.സാധാരണക്കാരയ ജനങ്ങളുടെകൂടെനിന്ന് അവരോടൊപ്പം പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാൾ എന്നനിലയിൽ എനിക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസം കൂടാതെ പരിഹാരം തേടാൻ ഞാൻ ശ്രമിക്കാറുണ്ട്.
എനിക്ക് ദിനംപ്രതി ലഭിക്കുന്നനിരവധി പരാതികളിൽ ഒന്നുമാത്രമാണ് " "കിഴക്കമ്പലത്തെ കമ്പനിതൊഴിലാളികളുടേത്"ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം പരാതികളിൽ പരിഹാരം കാണാൻ ഞാൻ ശ്രമിക്കാറുമുണ്ട്.
ചാനൽ മുറിയിലെ Ac മുറിയിലിരുന്ന് വിമർശിക്കുവരോട് ഒരു വിരോധവമില്ല . ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവർത്തിക്കുന്ന നിരവധി പ്രാതുപ്രവർത്തകരിൽ ഒരാൾ മാത്രമാണ് ഞാൻ. പരാതിക്കുമുൻപും അതിനു ശേഷമുള്ള ചിത്രങ്ങൾ ഞാനിവിടെ ഷെയർ ചെയ്യുകയാണ്, വിലയിരുത്തുക.വ്യവസായത്തെ തകർക്കാനല്ല ഞാൻ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്.
വീണ്ടും ഞെട്ടിച്ച് പൂജ ഹെഗ്‌ഡെ, ഹോട്ടാണെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോഷൂട്ട്












Click it and Unblock the Notifications