സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് (ക്വട്ടേഷന്‍ ടീം)!! തലവന്റെ പേര് ഞെട്ടിക്കും!! പല നടിമാരെയും....

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: സിനിമയില്‍ ക്വട്ടേഷന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. ഡ്രൈവേഴ്‌സ് ക്ലബ്ബ് എന്ന പേരിലാണ് ക്വട്ടേഷന്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും പോലീസിനു വ്യക്തമായിട്ടുണ്ട്. അതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇയാള്‍ക്കെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്. അന്നു സുനിക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളികളായ നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസ് എല്ലാമറിഞ്ഞു!! നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്....അവരെ ചോദ്യം ചെയ്യും!!

ഡ്രൈവേഴ്‌സ് ക്ലബ്ബ്

ഡ്രൈവേഴ്‌സ് ക്ലബ്ബ്

ഡ്രൈവേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.

സംഘത്തലവന്‍

സംഘത്തലവന്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ഡ്രൈഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ ക്വട്ടേഷന്‍ ടീമിനെ രൂപീകരിച്ചതെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.

രൂപീകരിച്ചത് 2010ല്‍

രൂപീകരിച്ചത് 2010ല്‍

2010ലാണ് ഡ്രൈഴ്‌സ് ക്ലബ്ബ് സുനി രൂപീകരിച്ചതെന്ന് കണ്ടെത്തി. 20നും 25നും പ്രായമുള്ള യുവാക്കളാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

വീടെടുത്ത് താമസിപ്പിച്ചു

വീടെടുത്ത് താമസിപ്പിച്ചു

ഡ്രൈവേഴ്‌സ് ക്ലബ്ബിലെ അംഗങ്ങള്‍ക്ക് താമസസൗകര്യവും സുനി ഒരുക്കിയിരുന്നവെന്നാണ് അറിയുന്നത്. എറണാകുളത്ത് പൊന്നുരുന്നിയില്‍ ഒരു വീട്ടിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്

ഡ്രൈവര്‍മാരെ നല്‍കി

ഡ്രൈവര്‍മാരെ നല്‍കി

സിനിമയിലേക്ക് ഡ്രൈവര്‍മാരെ നല്‍കിയിരുന്നത് ഡ്രൈവേഴ്‌സ് ക്ലബ്ബായിരുന്നു. മാത്രമല്ല താരങ്ങള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാനും ഇവര്‍ ഇടപെട്ടതായാണ് വിവരം.

ബോര്‍ഡി ഗാര്‍ഡിനെ നല്‍കി

ബോര്‍ഡി ഗാര്‍ഡിനെ നല്‍കി

മലയാള സിനിമയിലെ ചില താരങ്ങള്‍ക്ക് ബോര്‍ഡി ഗാര്‍ഡിനെയും ഡ്രൈവര്‍മാരെയും വിട്ടുനല്‍കിയതും ഈ സംഘം തന്നെയാണ്. നാലു പ്രമുഖ നടന്‍മാര്‍ക്കാണ് ബോര്‍ഡി ഗാര്‍ഡിനെ നല്‍കിയത്.

 കൂടുതല്‍ നടിമാരെ ലക്ഷ്യമിട്ടു

കൂടുതല്‍ നടിമാരെ ലക്ഷ്യമിട്ടു

കൂടുതല്‍ നടിമാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് സുനി പോലീസിനു മൊഴി നല്‍കിയെന്നാണ് വിവരം. ഡ്രൈവേഴ്‌സ് ക്ലബ്ബില്‍ അംഗങ്ങളായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അവരുടെ മൊഴി

അവരുടെ മൊഴി

സുനി പറയുന്ന കാര്യങ്ങള്‍ അതു പോലെ തന്നെ പലപ്പോഴും തങ്ങള്‍ക്ക് ചെയ്യേണ്ടിവന്നതായി അംഗങ്ങളില്‍ ചിലര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ ക്വട്ടേഷന്‍ സംഘത്തിന്റെ പഴയ ആക്രമണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

English summary
Police says quatation team is working in malayalam film industry.
Please Wait while comments are loading...