പ്രതിമ അനാച്ഛാദനം: മുഖ്യമന്ത്രിയ്ക്ക് പകരം വെള്ളാപ്പള്ളി അധ്യക്ഷന്‍, ശിലാഫലകം രഹസ്യമായി മാറ്റി
കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് കൂടുതല്‍ വിവാദങ്ങളിലേയ്ക്ക്. ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്ന മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് പിറകേ മറ്റ് അണിയറക്കഥകളും പുറത്ത് വരുന്നു.
മുഖ്യമന്ത്രിയ്ക്ക് പകരം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും എന്നാണ് പുതിയ വിവരം. മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി രഹസ്യമായി മാറ്റി.

അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാനുള്ള തീരുമാനം വന്നത് ദില്ലിയില്‍ നിന്ന് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രധാന മന്ത്രി ഏത് സംസ്ഥാനം ആദ്യമായി സന്ദര്‍ശിയ്ക്കുമ്പോള്‍, അത് സ്വകാര്യ പരിപാടിയാണെങ്കില്‍ പോലും ഔദ്യോഗിക സന്ദര്‍ശനമായി കണക്കാക്കണം എന്നാണ് കീഴ് വഴക്കം. ഈ കീഴ് വഴക്കവും ഇവിടെ ലംഘിയ്ക്കപ്പെടുകയാണ്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ ഗവര്‍ണറോ മുഖ്യമന്ത്രിയോ അധ്യക്ഷത വഹിയ്ക്കണം എന്നാണ് ചട്ടം. ഈ ചട്ടവും ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍ ലംഘിയ്ക്കപ്പെടുകയാണ്.
ചട്ടപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കയച്ച കാര്യപരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു അധ്യക്ഷന്‍. ഇതില്‍ ബിജെപി അധ്യക്ഷന്‍ വി മുരളീധരന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച് തിരിച്ചയച്ച കാര്യപരിപാടിയില്‍ അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രിയും ഉണ്ടായിരുന്നില്ല. മറിച്ച് വി മുരളീധരന്റെ പേര് ചേര്‍ത്തിട്ടും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications